Categories
Flash News

ആരൊരാളെന്‍ കുതിരയെ കെട്ടുവാന്‍ ……….. ; പിണറായിയുടെ വികസന സ്വപ്‌നങ്ങള്‍ക്ക് കരുത്തേകി ഗ്രാന്റ് മാസ്റ്റര്‍ ജി എസ് പ്രദീപ് നയിക്കുന്ന അശ്വമേധം ജൈത്രയാത്ര തുടരുന്നു

വടകര: ഡിവൈഎഫ് ഐ മുഖമാസികയായ യുവധാര സംഘടിപ്പിക്കുന്ന ഗ്രാന്റ് മാസ്റ്റര്‍ ജി എസ് പ്രദീപ് നയിക്കുന്ന യുവതയുടെ അശ്വമേധം ‘കേരളപ്പെരുമ’ പരിപാടി കുറ്റ്യാടി മണ്ഡലത്തിലെ സ്വീകരണ കേന്ദ്രമായ മേമുണ്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍ ഇന്നലെ അരങ്ങേറി.


നാനാതുറകളിലെ നിരവധി ആളുകള്‍ പങ്കെടുത്ത പരിപാടി വ്യത്യസ്തകൊണ്ട് ശ്രദ്ധേയമായിരുന്നു. മാര്‍ച്ച് 1 ന് കോഴിക്കോട് കടപ്പുറത്തു നിന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്ത കേരളപ്പെരുമ പരിപാടി മാര്‍ച്ച് 17 വരെ സംസ്ഥാനത്തെ തിരഞ്ഞെടുത്ത 50 മണ്ഡലങ്ങളിലെ സ്വീകരണ കേന്ദ്രങ്ങളില്‍ പരിപാടി അവതരിപ്പിക്കുന്നുണ്ട്.


ചരിത്രത്തില്‍ ആദ്യമായാണ് പ്രശ്‌നോത്തരി ഒരു പ്രചരണ മാധ്യമം ആകുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ അഞ്ച് വര്‍ഷം കൊണ്ട് വിവിധ മേഖലകളിലുണ്ടായ ഭരണ നേട്ടങ്ങളാണ് കേരളപ്പെരുമ പരിപാടിയില്‍ അശ്വമേധം പ്രശ്‌നോത്തരിയിലൂടെ ജനങ്ങളുമായി സംവധിക്കുന്നത്.



കഴിഞ്ഞ ദിവസം മേമുണ്ടയില്‍ നടന്ന പരിപാടിയില്‍ ഷംന ഹരിദാസ്, ഹൃദയ് കിരണ്‍ എന്നിവരെ വിജയികളായി തിരഞ്ഞെടുത്തു. ഇവര്‍ക്ക് മാര്‍ച്ച് 17 ന് തിരുവനന്തപുരത്ത് വച്ച് നടക്കുന്ന സംസ്ഥാനതല കേരളപ്പെരുമ പരിപാടിയില്‍ പങ്കെടുക്കാം. ഡിവൈഎഫ്‌ഐ നേതാക്കളായ വി കെ സനോജ്, പി സി ഷൈജു, എന്‍ കെ അഖിലേഷ്, കെ പി ശ്രീജിത്ത്, എം കെ വികേഷ്, രാഗേഷ് പുറ്റാറത്ത് എന്നിവര്‍ സംസാരിച്ചു.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP