നാദാപുരം: നാദാപുരം മണ്ഡലത്തില്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കൃത്രിമ വിജയം നേടാന്‍ എല്‍. ഡി. എ ഫിനെ അനുവദിക്കില്ലെന്ന് യു.ഡി .എഫ് നേതാക്കള്‍ പ്രത സമ്മേളനത്തില്‍ ആരോപിച്ചു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്.

സി പി എം അനുഭാവികളായ ഉദ്യോഗസ്ഥരെ ഉപയോഗപ്പെടുത്തി ഇടത് വിരുദ്ധ വോട്ടുകള്‍ വോട്ടര്‍പ്പട്ടികയില്‍ ചേര്‍ക്കാതിരിക്കാനും, തള്ളികളയാനും ശ്രമം നടക്കുകയാണ്. എടച്ചേരി ഗ്രാമ പഞ്ചായത്തിലെ കായപ്പനച്ചി ബൂത്തില്‍ പുതുതായി അപേക്ഷ നല്കിയ 27 വോട്ടുകളും സിപിഎം നേതാവ് കൂടിയായ ബിഎല്‍ഒ തള്ളിയതായി യുഡിഎഫ് ആരോപിച്ചു. ഇരിങ്ങണ്ണൂരിലെ അധ്യാപകനായ ബിഎല്‍ഒവിന്റെ നടപടിക്കെതിരെ വിദ്യാഭ്യാസ വകുപ്പിനും ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ബിഎല്‍ഒ മാര്‍ രാഷ്ട്രീയ വിവേചനം കാണിക്കുന്നതിനെതിരെ മനുഷ്യാവകാശ കമ്മീഷനെതിരെയും പരാതി നല്‍കും. യുഡിഎഫിന്റെ അര്‍ഹമായ വോട്ടുകള്‍ ചേര്‍ക്കാതിരിക്കുകയും എല്‍ഡിഎഫിന്റെ അനര്‍ഹമായ വോട്ടുകള്‍ തിരികി കയറ്റുകയും ചെയ്യുന്ന പ്രവണത വര്‍ദ്ധിച്ചിരിക്കുകയാണ്. കുറ്റ്യാടി- നാദാപുരം- വടകര മണ്ഡലങ്ങളിലും കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്പ് മണ്ഡലത്തിലുമായി നിരവധി പേര്‍ക്ക് ഇരട്ട വോട്ടുകളുണ്ട്. കള്ളവോട്ടിലൂടെയാണ് നാദാപുരത്ത് എല്‍ഡിഎഫ് തുടര്‍ച്ചയായി വിജയിച്ച് വരുന്നത്. ഇത്തവണ കള്ളവോട്ടിലൂടെയാണ് ജയം അനുവദിക്കില്ല. കഴിഞ്ഞ തവണ 4000 ത്തോളം കള്ളവോട്ടുകള്‍ എല്‍ഡിഎഫ് ചെയ്തിട്ടുണ്ട്. ഇത്തവണ അത് 6000 ത്തിലധികം ആക്കാനാണ് എല്‍ഡിഎഫ് നേതൃത്വം ശ്രമിക്കുന്നത്. കഴിഞ്ഞ തവണ എല്‍ഡിഎഫ് നാദാപുരത്ത് നേടിയത് കൃതിമ വിജയമാണെന്നും അത് ഇനി അനുവദിക്കാനാകില്ലെന്ന് യുഡിഎഫ് നേതൃത്വം വ്യക്തമാക്കി. പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് – ലീഗ് കക്ഷികളില്‍ ഉണ്ടായ പ്രശ്നങ്ങള്‍ അതത് പ്രദേശിക നേതൃത്വം രമ്യമായി പരിഹരിക്കുമെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരമായി നേതൃത്വം വ്യക്തമാക്കി.

നാദാപുരം പ്രസ്സ്. ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന പത്രസമ്മേളനത്തില്‍ യുഡിഎഫ് നേതാക്കളായ സൂപ്പി നരിക്കാട്ടേരി, അഹമ്മദ് പുന്നക്കല്‍, അഡ്വ: എ സജീവന്, പി കെ ദാമു മാസ്റ്റര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

News from our Regional Network
RELATED NEWS
