വടകര : സാന്‍ന്റ് ബാങ്കിലേക്കുള്ള പ്രവേശനത്തിന് ഫീസ് ചുമത്താനുള തീരുമാനം മുനിസിപ്പാലിറ്റി പുന:പരിശോധിക്കണമെന്ന് വടകര വെല്‍ഫെയര്‍ പാര്‍ട്ടി മുനിസിപ്പാലിറ്റി പ്രവര്‍ത്തക കണ്വെന് അധികൃതരോട് ആവശ്യപെട്ടു.

വിശേഷ ദിവസങ്ങളിലും ഒഴി വേളകളിലും വടകരയിലേയും സമീപപ്രദേശത്തേയും ജനങ്ങള്‍ ഒത്തുചേരുകയും സന്തോഷങ്ങള്‍ പങ്കിടുകയും ചെയ്തു പോന്നിരുന്ന ചരിത്ര പ്രാധാന്യമുള്ള സാന്റ് ബാങ്ക്സിനു പ്രവേശന ഫീസ് ചുമത്താനുള്ള തീരുമാനം ജനങ്ങളുടെ സ്വാതന്ത്യത്തിനു മേലുള്ള കൈകടത്തലാണ് , വാര്‍ഡ് അടിസ്ഥാനത്തില്‍ ജനങ്ങളെ തരം തിരിച്ച് തീരുമാനത്തില്‍ വെള്ളം ചേര്‍ക്കാനുള്ള തല്പര കക്ഷികളുടെ ശ്രമവും അപലപനീയമാണ് നാളിതുവരെ ജനങ്ങള്‍ അനുഭവിച്ച സ്വതന്ത്ര പ്രവേശനം കവരുന്ന തീരുമാനത്തിനെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട് തീരുമാനം പുന:പരിശോധിക്കാത്ത പക്ഷം ബഹുജനങ്ങളെ അണിനിരത്തി ശക്തമായ പ്രതിഷേധ പരിപാടികള്‍ക്ക് വെല്‍ഫെയര്‍ പാര്‍ട്ടി നേതൃത്വം നല്‍കും.

വടകര കോട്ടപറമ്പ് ശാന്തി ഭവനില്‍ ചേര്‍ന്ന പ്രവര്‍ത്തക കണ് വെണ്ഷന് പാര്‍ട്ടി ജില്ലാ കമ്മറ്റി അംഗം എം എ ഖയ്യൂം ഉദ്ഘാടനം ചെയ്തു.


പുതിയ പ്രവര്‍ത്തന കാലയളവിലേക്കുള്ള വടകര ടൗണ്‍ കമ്മറ്റിയുടെ ഭാരവാഹികളായി ഷംസുദ്ധീന്മുഹമ്മദ് (പ്രസിഡന്റ്) അബ്ദുറഹിമാന് സോണ (സെക്രട്ടറി) അമീര്‍ പാലക്കല്‍ (ഖജാന്‍ജി ) എന്നിവരെ തിരഞ്ഞടുത്തു

മണ്ഡലം ഖജാന്‍ജി ഫാറൂഖ് കെ.വി.തിരഞ്ഞടുപ്പ് നിയന്ത്രിച്ചു മണ്ഢലം പ്രസി : ഫൗസിയ ടീച്ചര്‍ അദ്ധ്യക്ഷത വഹിച്ചു ഷാനിബ് നന്ദിയും പറഞ്ഞു
News from our Regional Network
RELATED NEWS
