തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കയ്യേറ്റ ശ്രമം; കെ.കെ.രമ ആശുപത്രിയില്‍

By | Saturday May 14th, 2016

SHARE NEWS

ramaവടകര : വടകരയില്‍ ആര്‍എംപി സ്ഥാനാര്‍ഥി കെകെ രമയെ കയ്യേറ്റം ചെയ്തതതായി പരാതി. തച്ചോളി ഭാഗത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു കയ്യേറ്റ ശ്രമം. കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതായും സംഭവത്തിന് പിന്നില്‍ സി.പി.ഐ.എം.ആണെന്നും ആര്‍.എം.പി.പറഞ്ഞു. അക്രമത്തിനിരയായ രമയെ വടകര ജില്ലാ ആശുപത്രില്‍ പ്രവേശിപ്പിച്ചു. അതേസമയം രമയ്ക്കതിരെ ക്രൂരമായ കടന്നാക്രമണം നടത്തിയത് അപലപനീയമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു സ്ഥാനാര്‍ത്ഥിക്ക് നല്‍കേണ്ട പരിഗണപോലും നല്‍കിയില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. വോട്ട് അഭ്യര്‍ഥിക്കുന്നതിനിടെ  ഒരു സംഘം പിന്‍ തുടരുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്തു. തുടര്‍ന്ന് കയ്യേറ്റം ചെയ്യുകയായിരുന്നു എന്നും ചന്ദ്രശേഖരനെ 51 വെട്ടുകള്‍ വെട്ടിയെങ്കില്‍ അതില്‍ കൂടുതല്‍ ദാരുണമായിരിക്കും നിന്‍റെ അവസ്ഥ എന്ന് പറഞ്ഞതായും ആര്‍.എം.പി.പറഞ്ഞു.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
Loading...