പുറമേരിയില്‍ കോവിഡ് ബാധിതന്റെകടക്ക് നേരെ അക്രമം

By | Thursday June 4th, 2020

SHARE NEWS

നാദാപുരം: പുറമേരിയില്‍ കോ വിഡ് ബാധിതന്റെ അടച്ചു പൂട്ടിയ മല്‍സ്യ കടയ്ക്ക് നേരെ ആക്രമണം. കോവിഡ് പോസീറ്റീവ് സ്ഥിതീകരിച്ച തൂണേരി വെള്ളൂര്‍ സ്വദേശിയുടെ കടക്ക് നേരെയാണ് ഇന്നലെ രാത്രിയോടെ അക്രമം നടന്നത്.
.ഇയാളുടെ സമ്പര്‍ക്കം ഉണ്ടന്ന സംശയത്തില്‍ വളയം, ചേലക്കാട് ,പുറമേരി, തുടങ്ങിയ മാര്‍ക്കറ്റുകള്‍ അധികൃതര്‍ പൂര്‍ണ്ണമായും അടച്ചു പൂട്ടിയിരുന്നു .എന്നാന്‍ തനിക്ക് രോഗലക്ഷണങ്ങള്‍ ഉണ്ടന്ന് മനസിലായിട്ടും വിട്ടില്‍ നിരീക്ഷണത്തില്‍ ഉള്ള സമയത്ത് നിരവധി ആളുകളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടതായി പരാതി ഉയര്‍ന്നിരുന്നു .എന്നാല്‍ ഇയാള്‍ക്ക് എതിരെ പോലിസ് കേസ്സ് എടുക്കണമെന്ന് ആവശ്യം വ്യാപകമായി ഉയരുന്നുണ്ട്. നാദാപുരം പൊലീസ് സ്ഥലത്തെത്തി കേസെടുത്തു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്