ആര്‍എംപി പ്രവര്‍ത്തകന്റെ വീട് നേരെ അക്രമം മുരളിയും മുല്ലപ്പള്ളിയും സന്ദര്‍ശിച്ചു

By | Thursday April 25th, 2019

SHARE NEWS

വടകര: ഒഞ്ചിയത്ത് അക്രമമുണ്ടായ ആര്‍എംപി പ്രവര്‍ത്തകന്റെ വീട് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും കെ മുരളീധരന്‍ എംഎല്‍എയും സന്ദര്‍ശിച്ചു.

ഒഞ്ചിയം സമര സേനാനി പരേതനായ മനക്കല്‍ത്താഴക്കുനി ഗോവിന്ദന്റെ മകന്‍ എം കെ സുനില്‍ കുമാറിന്റെ വീടിനു നേരെയാണ് അക്രമം നടന്നത്. ഇന്ന് വെളുപ്പിന് രണ്ട് മണിയോടെയാണ് ഒരു സംഘം വീടിനു നേരെ കല്ലേറ് നടത്തിയത്.

പ്രദേശത്ത് നിലനില്‍ക്കുന്ന സമാധാന അന്തരീക്ഷം തകര്‍ക്കുന്നതിനുള്ള ബോധപൂര്‍വ്വമായ നീക്കമാണ് അക്രമത്തിനു പിന്നിലെന്നും സംഭവത്തിനു പിന്നില്‍ സി പി എം ക്രിമിനലുകളാണെന്നന്നും ആര്‍ എം പി ഐ ഒഞ്ചിയം ഏരിയാ സെക്രട്ടറി കെ ചന്ദ്രന്‍ ആരോപിച്ചു.

വോട്ട് ചെയ്ത് ജനങ്ങളെ വിഡ്ഡ്ികളാക്കി സിപിഎം ഒഞ്ചിയം മേഖലയില്‍ അക്രമം തുടരുകയാണെന്ന് മുല്ലപ്പള്ളി ആരോപിച്ചു.

[related_posts_by_tax taxonomies="post_tag" posts_per_page="5" title="May also Like"]
Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്