Categories
Flash News

ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി തൊഴിലാളികള്‍ക്ക് നേരെ അക്രമം : 7 പേര്‍ക്കെതിരെ കേസെടുത്തു

വടകര : നാരായണനഗര്‍ ഇന്‍ഡോര്‍ സ്റ്റേഡിയം സൈറ്റില്‍ പ്രവൃത്തിചെയ്യുന്ന ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി തൊഴിലാളികളെ ഒരു സംഘമാളുകള്‍ ആക്രമിച്ച സംഭവത്തില്‍ 7 പേര്‍ക്കെതിരെ കേസെടുത്തു.

തൊഴിലാളികളുടെ പരാതി പ്രകാരം കണ്ടാലറിയുന്നവര്‍ക്കെതിരെയാണ് കേസെടുത്തത്. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി വടകര പൊലീസ് അറിയിച്ചു. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ലോറിയില്‍ സാധനങ്ങള്‍ ഇറക്കിക്കൊണ്ടിരിക്കേ കാറിലെത്തിയ ഒരുസംഘം ലോറി മാറ്റണമെന്നാവശ്യപ്പെട്ടതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ലോറി മാറ്റാന്‍ ശ്രമിക്കുന്നതിനിടെ കാറിലുണ്ടായിരുന്നവര്‍ ചീത്തവിളിക്കുകയും തൊഴിലാളികളെ ആക്രമിക്കുകയും ചെയ്‌തെന്നാണ് പരാതി. അക്രമത്തില്‍ നാല് തൊഴിലാളികള്‍ക്ക് പരിക്കേറ്റിരുന്നു.


Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP