നിയമങ്ങള്‍ കാറ്റില്‍ പറത്തി വട്ടിപ്പന മലയില്‍ അനധികൃത ഖനനത്തിന് ശ്രമം

By | Saturday August 1st, 2020

SHARE NEWS

വടകര: നിയമങ്ങളും ഉത്തരവുകളും പുല്ലുവില കല്‍പ്പിച്ചുകൊണ്ട് കാവിലുപാറ പഞ്ചായത്തിലെ വട്ടിപ്പന മലയില്‍ അനധികൃത ഖനനം നടത്തുവാനുള്ള ശ്രമം വട്ടപ്പിന ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തടഞ്ഞു.

ജില്ലയിലെ മലയോര മേഖലയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തിലും ജില്ലാ ഭരണകൂടം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും ജില്ലാ ജിയോളിജിസ്റ്റ് അലര്‍ട്ട് പിന്‍വലിക്കുന്നത് വരെ എല്ലാവിധ ഖനന പ്രവര്‍ത്തനങ്ങളും താല്‍ക്കിലകമായി നിരോധിച്ചിരുന്നു. എല്ലാ നിയമങ്ങളേയും ഉത്തരവുകളേയും അട്ടിമറിച്ചാണ് സ്വകാര്യ ഖനന കമ്പനി വട്ടിപ്പനയില്‍ അനധികൃതമായി ഖനനം നടത്താന്‍ ശ്രമിച്ചത്.

പരിസ്ഥിതി ലോല പ്രദേശമായ വട്ടിപ്പന മലയില്‍ ഖനനത്തിനെ പ്രദേശവാസികള്‍ സമരമുഖത്താണ്. ഇതിനിടെയാണ് കോവിഡ് മറയാക്കി അനധികൃത ഖനനം നടത്താന്‍ ശ്രമിച്ചത്.

കനത്ത മഴ തുടരുന്നതിനിടെ 150 ല്‍ പരം സ്‌ഫോടനങ്ങള്‍ നടത്താന്‍ രാത്രിയില്‍ രഹസ്യമായി ജോലിക്കാരെയും മാനേജരേയും ഇറക്കി ഖനനം നടത്താനുളള ശ്രമമാണ്
വട്ടിപ്പന ആക്ഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ തടഞ്ഞത്.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്