Categories
ഓർക്കാട്ടേരി

കോവിഡ് കാലത്ത് ഓട്ടോറിക്ഷകള്‍ സുരക്ഷിതമെന്ന് അമേരിക്കന്‍ സര്‍വ്വകലാശാല മുറ്റത്തെ മുല്ലക്ക് മണമില്ലാതെ നമ്മുടെ ഓട്ടോ ഡ്രൈവര്‍മാരും

വടകര: കോവിഡ് കാലത്ത് ഏറ്റലും കൂടുതല്‍ പ്രതിസന്ധി നേരിട്ട വിഭാഗമാണ് ഓട്ടോ തൊഴിലാളികള്‍. നിയന്ത്രണങ്ങളെ തുടര്‍ന്ന് ആളുകള്‍ നിരത്ത് ഒഴിഞ്ഞതോടെ ഓട്ടോ ഡ്രൈവര്‍മാര്‍ പട്ടിണിയിലായി. മിക്ക ഓട്ടോ ഡ്രൈവര്‍മാരും ലോണ്‍ എടുത്താണ് ഓട്ടോ റിക്ഷകള്‍ വാങ്ങിക്കുന്നത്. തിരിച്ചടവ് പ്രതിസന്ധിയാലയതോടെ എന്ത് ചെയ്യണമെന്ന് അറിയാതെ ബുദ്ധിമുട്ടുകയാണ് ഓട്ടോ ഡ്രൈവര്‍മാര്‍. കോവിഡ് കാലത്ത് ഓട്ടോറിക്ഷകള്‍ യാത്ര സുരക്ഷിതമെന്ന് വാര്‍ത്ത ഈ മേഖലയിലുള്ളവര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നത്.

അമേരിക്കയിലെ മെരിലാന്‍ഡിലെ ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ പഠന റിപ്പോര്‍ട്ടിനെ ഉദ്ദരിച്ചാണ് ഹിന്ദുസ്ഥാന്‍ ടൈംസും മലയാളത്തില്‍ മാതൃഭൂമി ഉള്‍പ്പെടെയുള്ള പത്രങ്ങളും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാര്‍ത്താ സമൂഹ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായെങ്കിലും യാത്രക്കാരില്‍ നിന്ന് വന്‍തോതിലുള്ള പ്രതികരണം ലഭിച്ചില്ലെന്നാണ് ഓട്ടോ ഡ്രൈവര്‍മാര്‍ പറയുന്നത്.

അടച്ചു പൂട്ടിയ ഒരു എയര്‍കണ്ടീഷന്‍ഡ് കാറില്‍ യാത്ര ചെയ്യുന്ന ഒരാള്‍ക്ക് ഒരു ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുന്ന ഒരാളേക്കാള്‍ രോഗം പകരാനുള്ള സാധ്യത 300 മടങ്ങ് കൂടുതലാണെന്നാണ് പഠനം പറയുന്നതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
എയര്‍ കണ്ടീഷനിംഗ് ഓണായിരിക്കുന്ന അടച്ചുമൂടിയ വാഹനങ്ങളേക്കാള്‍ വിന്‍ഡോകള്‍ മടക്കിവച്ച നോണ്‍ എസി ടാക്‌സിയില്‍ അണുബാധ പിടിക്കാനുള്ള സാധ്യത 250 ശതമാനം കുറവാണെന്നും പഠനം പറയുന്നു. മാത്രമല്ല വാഹനത്തിന്റെ വേഗം കൂടുമ്പോള്‍ വായുസഞ്ചാരം വര്‍ധിച്ച് വൈറസിന്റെ പകര്‍ച്ചസാധ്യത 75 ശതമാനത്തോളം കുറയുമെന്നും കണ്ടെത്തിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.


വാഹനത്തിന്റെ വേഗത പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 120 കിലോമീറ്ററായി ഉയരുമ്പോള്‍ ഏസി ഉള്ളതും ഇല്ലാത്തതുമായ ടാക്‌സി!കളിലെയും അപകടസാധ്യത 75% കുറയുമെന്നാണ് ഗവേഷകര്‍ കണക്കാക്കുന്നത്.
ഇന്ത്യയിലെ ഓട്ടോറിക്ഷ, കാര്‍ (നോണ്‍ എസി), ബസ്, കാര്‍ (എസി) തുടങ്ങിയ വാഹനങ്ങളില്‍ ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശായിലെ ദര്‍പന്‍ ദാസും പരിസ്ഥിതി ആരോഗ്യ, എന്‍ജിനിയറിങ് വകുപ്പ് പ്രൊഫസറായ ഗുരുമൂര്‍ത്തി രാമചന്ദ്രനും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് യാത്രകള്‍ നടത്തിയ ശേഷം പുറത്തുവിട്ടതാണ് ഈ പഠന റിപ്പോര്‍ട്ട്.
ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയ്ക്ക് ഒപ്പം ബ്ലൂംബെര്‍ഗ് സ്!കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത്, പരിസ്ഥിതി ആരോഗ്യ, എന്‍ജിനിയറിങ് വകുപ്പ് എന്നിവരും ഈ പഠനങ്ങളില്‍ പങ്കുചേര്‍ന്നിരുന്നു. ‘കൊവിഡ് 19 പാന്‍ഡെമിക് സമയത്ത് ഇന്ത്യയിലെ വിവിധ ഗതാഗത വാഹനങ്ങളുടെ അപകടസാധ്യത വിശകലനം’ എന്ന പഠനറിപ്പോര്‍ട്ട് ജേണല്‍ ഓഫ് എന്‍വയോണ്‍മെന്റല്‍ റിസര്‍ച്ചില്‍ പ്രസിദ്ധീകരിച്ചതായും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP