Categories
Flash News

ആയഞ്ചേരിയില്‍ പഞ്ചായത്ത് ഭരണ സമിതിക്കെതിരെ ഡിവൈഎഫ്‌ഐ

വില്യാപ്പള്ളി : സംസ്ഥാന സര്‍ക്കാറിന്റെ നിലാവ് പദ്ധതിയില്‍ തെരുവ് വിളക്കുകള്‍ സ്ഥാപിക്കുന്നതില്‍ രാഷ്ട്രീയ വേര്‍തിരിവ് കാണിക്കുകയാണെന്ന് ആരോപിച്ച് ആയഞ്ചേരി പഞ്ചായത്ത് യുഡിഎഫ് ഭരണ സമിതിക്കെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ.


പഞ്ചായത്ത് ഭരണകര്‍ത്താക്കളുടെ നിലപാട് തിരുത്തുക, ആയഞ്ചേരി ടൗണിലെ ഓവുചാല്‍ ശുചീകരണത്തിലെ ക്രമക്കേടും അഴിമതിയും അന്വേഷണവിധേയമാക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ഡിവൈഎഫ്‌ഐ ആയഞ്ചേരി മേഖല കമ്മിറ്റി പ്രതിഷേധ സമരം സംഘടിപ്പിച്ചു. സിപിഐ (എം) ആയഞ്ചേരി ലോക്കല്‍ സെക്രട്ടറി കെ.സോമന്‍ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് കമ്മിറ്റി അംഗം കെ.ശ്രീജിലാല്‍ സംസാരിച്ചു. മേഖലാ പ്രസിഡന്റ് നീനുശ്രീ അദ്ധ്യക്ഷയായി. സെക്രട്ടറി രനീഷ് ടി കെ സ്വാഗതം പറഞ്ഞു.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP