അഴിയൂര്‍ ഗ്രാമ പഞ്ചായത്തില്‍ വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം ചെയ്തു

By | Monday January 14th, 2019

SHARE NEWS

വടകര: ജനകീയാസുത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഴിയൂര്‍ ഗ്രാമ പഞ്ചായത്ത് 86 വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം ചെയ്തു. അഴിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി.അയ്യൂബ്ബ് കട്ടില്‍ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.

ഗ്രാമസഭയിലൂടെ മുന്‍ഗണന അടിസ്ഥാനത്തില്‍ തിരഞ്ഞെടുത്ത ഗുണഭോക്തക്കള്‍ക്കാണ് മരം കൊണ്ട് നിര്‍മ്മിച്ച കട്ടില്‍ വിതരണം ചെയ്തത്.

സ്ഥിരം സമിതി അദ്ധ്യക്ഷകളായ ഉഷ ചാത്താം കണ്ടി, സുധ മാളിയക്കല്‍, ജാസ്മിന കല്ലേരി, വാര്‍ഡ് മെംബര്‍മാരായ സുകുമാരന്‍ കല്ല റോത്ത്, സുധ കുളങ്ങര, മഹിജ തോട്ടത്തില്‍ ,ഉഷ കുന്നുമ്മല്‍., ശ്രീജേഷ് കുമാര്‍, ഷീബ അനില്‍ ,പി .പി .ശ്രീധരന്‍, കെ.ലീല ,വി.പി. ജയന്‍, അലി മനോളി, സാഹിര്‍ പുനത്തില്‍. ഐ.സി ഡി.എസ് സൂപ്പര്‍വൈസര്‍ സി.കെ ഷീജ, സലാം മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read