എലിസയും വെറോണിക്കയും വീണ്ടുമെത്തി മലയാളിയെ ശുചിത്വ പാഠം പഠിപ്പിക്കാന്‍

By | Saturday October 5th, 2019

SHARE NEWS

വടകര: സ്വന്തം വീട്ടിലെ മാലിന്യം പൊതു സ്ഥലങ്ങളിലേക്കും അന്യന്റെ വീട്ടിലേക്കും വലിച്ചെറിയുന്ന മലയാളിയുടെ പൊതു ശീലങ്ങളെ തിരുത്തുകയാണ് വിദേശ ടൂറിസ്റ്റുകളുടെ ഇടപെടല്‍.

സ്‌പെയിന്‍ കാരിയായ വെറോണിക്കയും 25കാരിയായ എലിസയും ഗര്‍ഭിണിയായ ഫേബയോലയും ഉള്‍പ്പെടുന്ന 28 വിദേശ ടൂറീസറ്റുകള്‍ മലയാളികളെ ശുചിത്വ പാഠം പഠിപ്പിക്കുകയാണ്. 5 മാസം ഗര്‍ഭിണിയായ ഫേബയോല ഭര്‍ത്താവിനൊപ്പമാണ് ശൂചീകരണ പ്രവര്‍ത്തനങ്ങള്‍ ഏര്‍പ്പെടുന്നത്. 28 അംഗ സംഘത്തിന് നയിക്കാന്‍ മെക്‌സിക്കോയില്‍ നിന്നുള്ള കൃഷ്ണയാണ് മുന്നില്‍.

ചികിത്സയ്ക്കിടെ ഇവിടെ സായാഹ്നം ചിലവഴിക്കാന്‍ വന്ന വിദേശികള്‍ പ്രകൃതിയെ നശിപ്പിക്കുന്ന തരത്തില്‍ മലിനമാക്കപ്പെട്ട ബീച്ച് കണ്ട് വളരെയധികം വിഷമത്തോടു കൂടി തിരിച്ചുവരികയും അവര്‍ ബീച്ച് വൃത്തിയാക്കാന്‍ മുന്നിട്ടിറങ്ങുകയായിരുന്നു.
രാവിലെ 6 മണി മുതല്‍ 8 മണി വരെ നടന്ന ശുചീകരണത്തില്‍ പൂഴിത്തല മുതല്‍ ആസ്യ റോഡ് വരെയുള്ള ബീച്ചാണ് വൃത്തിയാക്കിയത്.3 ടണ്‍ മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിച്ചു. നാട്ടുകാരായ രണ്ട് പേര്‍ ബീച്ചില്‍ മാലിന്യം തള്ളുന്നവരുടെ പേര് വിവരം പഞ്ചായത്തില്‍ എത്തിക്കുവാന്‍ മുന്നോട്ട് വന്നു.കഴിഞ്ഞ 5 മാസം മുമ്പ് പതിമൂന്നര ടണ്‍ പ്ലാസ്റ്റിക്ക് മാലിന്യം നീക്കം ചെയ്തിരുന്നു.
ആയുര്‍വേദ ഡോക്ടര്‍മാരും സ്റ്റാഫും വിദേശികളോടൊപ്പംചേര്‍ന്ന് ഒട്ടനവധി മാലിന്യങ്ങള്‍ ശേഖരിച്ചു സംസ്‌കരിച്ചു.

സ്‌പെയിന്‍ കാരിയായ വെറോണിക്ക പ്രാഥമിക വിദ്യാഭ്യാസത്തോടൊപ്പം സ്‌കൂളില്‍ തന്നെ പ്രകൃതി സംരക്ഷണം പഠിപ്പിക്കേണ്ട ആവശ്യകത സൂചിപ്പിച്ചു. കൂട്ടത്തില്‍ 25കാരിയായ എലിസാ പരിസര മലിനകരണം തടയുന്നതിന് ശക്തമായ ബോധവല്‍ക്കരണം നടത്തണം എന്ന് ആവിശ്യപ്പെട്ടു. വീണ്ടും ഇന്ത്യയില്‍ വന്നാല്‍ അഴിയൂരില്‍ വന്ന് പ്രകൃതിയേ സംരംക്ഷിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമെന്ന് പ്രതിജ്ഞ ചെയ്തിട്ടാണ് നാട്ടുകാരുമായി സംസാരിച്ചാണ് വിദേശികള്‍ തിരിച്ച് പോയത് .
ഹരിത കേരള മിഷന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നടപടിലാക്കിയ പദ്ധതികളും ഹരിത കര്‍മ്മസേനയുടെ പ്രവര്‍ത്തനങ്ങളും മാലിന്യ സംസകരണ മേഖലയില്‍ ഏറെ മുന്നോട്ട് പോയെങ്കിലും മിക്ക ്പഞ്ചായത്തുകളിലും പദ്ധതികള്‍ കടലാസില്‍ മാത്രം.
മാലിന്യ സംസ്‌കരണ മേഖലയില്‍ അഴിയൂര്‍ ഗ്രാമപഞ്ചായത്തിന്റെ ജൈത്രയാത്ര തുടരുകയാണ്. അഴിയൂര്‍ ഗ്രാമ പഞ്ചായത്തും, നവാഗത് ക്ലബ്ബ് അഴിയൂര്‍ ,ഗ്രീന്‍സ് ആയ്യൂര്‍വ്വേദ ആശുപത്രി എന്നിവരുടെ സഹകരണത്തോടെ കഴിഞ്ഞ ദിവസം കടല്‍ ശുചീകരണത്തിന് മുന്നിട്ടറങ്ങി.

മെക്‌സിക്കോ, സ്‌പെയിന്‍, അമേരിക്ക ,ഓസ്‌ട്രേലിയ’ നെതര്‍ലാന്റ്, ബ്രിട്ടന്‍, ബെല്‍ജിയം എന്നീ രാജ്യങ്ങളില്‍ നിന്ന് ആയുര്‍വേദ ചികിത്സയ്ക്ക് വന്ന 28 അംഗ വിദേശ ടൂറിസ്റ്റുകളാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഒപ്പം ചേര്‍ന്നത്. 5 മാസം മുന്‍പ് ഇതേ സംഘം പൂഴീത്തല ബീച്ച് ശൂചീകരണത്തിന് ഒപ്പം ചേര്‍ന്നിരുന്നു.
കടലിലേക്ക് മാലിന്യം വലിച്ചെറിയാല്‍ ശ്രമിച്ച രണ്ട് സ്ത്രീകള്‍ക്ക് എതിരെ പോലിസില്‍ സെക്രട്ടറി പരാതി നല്‍കി. പരസ്യമായി കടല്‍ തീരത്ത് മലമൂത്ര വിസര്‍ജ്ജനം ചെയ്യുന്ന 4 പേര്‍ക്ക് താക്കീത് നല്‍കുകയും ചെയ്തു.കടല്‍ തീരത്തുള്ള വീടുകളില്‍ കയറി ബോധവല്‍ക്കരണം നടത്തുകയും ചെയ്തു.പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ഹമീദ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പെഴ്‌സണ്‍ ജസ്മിന കല്ലേരി, ഡോ.അസ്ഗര്‍, ദിപിന്‍, റാണാ ദിനില്‍, സായൂജ് ,ആദര്‍ശ്, എന്നിവര്‍ കടല്‍ ശുചീകരണത്തിന് നേതത്വം നല്‍കി. മല്‍സ്യതൊഴിലാളിയായ പ്രിയേഷ് മാളിയക്കലിന്റെ സഹായവും ഉണ്ടായിരുന്നു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്