സ്വാതന്ത്ര്യ സമര സേനാനികെ.ബാലകൃഷ്ണക്കുറുപ്പ് നിര്യാതനായി

By | Saturday September 12th, 2020

SHARE NEWS

കുന്നുമ്മക്കര: പ്രമുഖ സോഷ്യലിസ്റ്റും, സ്വാതന്ത്ര്യ സമര സേനാനിയും, അദ്ധ്യാപക, കര്‍ഷക പ്രസ്ഥാനങ്ങളുടെ നേതാവും, നെല്ലാച്ചേരി എല്‍.പി.സ്‌കൂള്‍ പ്രധാന അധ്യാപകനുമായിരുന്ന കെ.ബാലകൃഷ്ണക്കുറുപ്പ് (90) നിര്യാതനായി. ജനതാ പ്രസ്ഥാനത്തിന്റെ ഏറാമല പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട്, വടകര മണ്ഡലം ട്രഷറര്‍, ജില്ലാ കമ്മിറ്റി അംഗം, സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന കമ്മിറ്റി അംഗം, ദീര്‍ഘകാലം കുന്നുമ്മക്കര സര്‍വ്വീസ് സഹകരണ ബേങ്കിന്റെ പ്രസിഡണ്ട്, വടകര ബ്ലോക്ക് പഞ്ചായത്ത് അംഗം, ബ്ലോക്ക് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍, എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരളത്തിലെ സോഷ്യലിസ്റ്റ് നേതാക്കളായ അരങ്ങില്‍ ശ്രീധരന്‍, പി.ആര്‍ കുറുപ്പ്, കെ.ചന്ദ്രശേഖരന്‍ എന്നിവര്‍ക്കൊപ്പം സംഘടനാ പ്രവര്‍ത്തനങ്ങളില്‍ മുഴുകി. അന്തരിച്ച പ്രമുഖ സോഷ്യലിസ്റ്റും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന കെ.കുഞ്ഞിരാമക്കുറുപ്പിന്റെ അടുത്ത ബന്ധുവുമാണ്. ഭാര്യ: ലക്ഷ്മിക്കുട്ടി അമ്മ, മക്കള്‍: സുരേഷ് (Rtdനേവി) ശ്രീജ, പരേതനായ വിശ്വനാഥന്‍ മരുമക്കള്‍: ഉഷ ( ഏറാമല സര്‍വ്വീസ് സഹകരണ ബേങ്ക്), രഹന, അശോകന്‍ (എക്‌സ് സര്‍വ്വീസ്‌മെന്‍) സംസ്‌കാരം ഇന്ന് ഉച്ചക്ക് 1 മണിക്ക് നടക്കും.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Leave a Reply

Your email address will not be published. Required fields are marked *