ചുറ്റി കറങ്ങുന്നവര്‍ സൂക്ഷിക്കുക ; വടകരയില്‍ 58 പേര്‍ക്കെതിരെ കേസെടുത്തു

By | Thursday March 26th, 2020

SHARE NEWS

വടകര: കൊറോണ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക് ഡൗണ്‍ ലംഘിച്ചതിന് വടകര മേഖലയില്‍ 31 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 54 ആളുടെ പേരിലാണ് കേസ്. 18 വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. വീട്ടിലിരിക്കണമെന്ന നിര്‍ദേശം പാലിക്കാതെ ഇരുചക്രവാഹനങ്ങളിലും കാറുകളിലും ഒരുകാര്യവുമില്ലാതെ ചുറ്റിക്കറങ്ങിയതിനാണ് കേസ്.
വ്യക്തമായ കാരണങ്ങളില്ലാതെ നിരത്തിലിറങ്ങിയവരുടെ പേരിലാണ് നടപടി സ്വീകരിച്ചതെന്ന് പോലീസ് പറഞ്ഞു. വടകര പോലീസ് 22 കേസുകളിലായി 44 പേര്‍ക്കെതിരേയും ചോമ്പാല പോലീസ് അഞ്ചുകേസുകളിലായി അഞ്ചുപേര്‍ക്കെതിരേയും എടച്ചേരി പോലീസ് നാലുകേസുകളിലായി അഞ്ചുപേര്‍ക്കെതിരേയുമാണ് നടപടിയെടുത്തത്.
ലോക് ഡൗണ്‍ ലംഘിച്ചതിനും പകര്‍ച്ചവ്യാധികള്‍ പൊതുജനങ്ങള്‍ക്ക് പകരുന്നവിധത്തില്‍ കറങ്ങിനടന്നതിനുമാണ് കേസ്. ബുധനാഴ്ച പോലീസ് പരിശോധന കര്‍ശനമാക്കി. രാവിലെമുതല്‍ കേസെടുത്തുതുടങ്ങിയതോടെ വൈകീട്ട് ഇതിന്റെ ഫലം കണ്ടുതുടങ്ങി. ഒറ്റപ്പെട്ട വാഹനങ്ങള്‍ മാത്രമാണ് പുറത്തിറങ്ങിയത്.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Leave a Reply

Your email address will not be published. Required fields are marked *