വടകര: ബിഗ് ബോസ് മലയാളം സീസണ് മൂന്ന് തുടങ്ങിയിട്ട് ഒരാഴ്ച പിന്നിട്ടുകയാണ്. ബിഗ് ബോസ് ഷോ മലയാളക്കരയില്‍ അരങ്ങ് തകര്‍ക്കുമ്പോള്‍ വടകരക്കാര്‍ക്കും ഏറെ അഭിമാനിക്കാം.

ഷോ തുടരുമ്പോള്‍ തന്റെ ഇടപെടിലൂടെ ശ്രദ്ധിക്കപ്പെടുക്കപ്പെടുകയാണ് വടകര ഓര്‍ക്കാട്ടേരി സ്വദേശിനി മജിസിയ ഭാനു. ഫിറോസുമായി ബന്ധപ്പെട്ട വിഷയത്തില്‍ മജസിയ നടത്തിയ പ്രതികരണമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്.

ഫിറോസിനു പ്ലാന്‍ ചെയ്ത് ചെയ്ത് ഭ്രാന്ത് ആയെന്നാണ് മജിസിയ തമാശ രൂപണേ അഭിപ്രായപ്പെട്ടത്.

ലോകത്ത് ആദ്യമായി ഹിജാബ് ധരിച്ച് ലോക പവര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുകയും സ്വര്‍ണ മെഡല്‍ നേടുകയും ചെയ്ത മജിസിയ ഭാനു ബിഗ് ബോസിലും ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ താരമായി മാറി.

ബോഡി ബില്‍ഡറും പഞ്ചഗുസ്തി താരവും കൂടിയായ മജിസിയ ഭാനു ജീവിത കഥ ബിഗ് ബോസിലൂടെ പങ്കു വെച്ചപ്പോള്‍ പ്രേക്ഷകര്‍ക്കും മറ്റ് മത്സരാര്‍ത്ഥികള്‍ക്കും ആവേശം പകര്‍ന്നു.
വടകരക്കടുത്ത ഓര്‍ക്കാട്ടേരിയിലെ കല്ലേരി മൊയിലോത്ത് വീട്ടില്‍ അബ്ദുല്‍ മജീദ് റസിയ ദമ്പതികളുടെ മകളാണ് മജിസിയ ഭാനു. മാതാ പിതാക്കള്‍ക്ക് തന്റെ വിജയത്തിന് പിന്നിലുണ്ടെന്ന് അവര്‍ പറഞ്ഞു. കായിക മേഖലയില്‍ ഏറെ താല്പര്യമുള്ള ഉമ്മ തന്റെ മകളിലൂടെ നേട്ടങ്ങള്‍ കരസ്ഥമാക്കുകയായിരുന്നുവെന്ന് മജിസിയ പറഞ്ഞു.
ആണ് പിള്ളേര് മരം കയറുമ്പോള്‍ ഞാനും മരം കയറും ചെറുപ്പം മുതല്‍ അവര്‍ കട്ടസപ്പോര്‍ട്ട് ആയിരുന്നു. മജിസിയ പറയുന്നു.

ബിഗ്ബോസ് ഷോയില്‍ പങ്കെടുക്കുന്ന ആദ്യത്തെ കായിക താരം എന്ന പ്രത്യേകതയും മജിസക്ക് സ്വന്തം.
മുസ്ലിം കുടുംബത്തില്‍ ജനിച്ച് വളര്‍ന്ന താരം വലിയ എതിര്‍പ്പുകള്‍ മറികടന്നാണ് പവര്‍ ലിഫ്റ്റിംഗിലേക്ക് എത്തിയത്.
ബോക്സിംഗ് പഠിക്കാനായിരുന്നു താത്പര്യം, എന്നാല്‍ പവര്‍ ലിഫ്റ്റിംഗില്‍ എത്തിപ്പെടുകയായിരുന്നു എന്ന് മജിസിയ ബിഗ്ബോസില്‍ മോഹന്‍ലാലിനോട് പറഞ്ഞു. രാജ്യാന്തര തലത്തില്‍ ഇന്ത്യയ്ക്ക് സ്വര്‍ണ്ണം നേടികൊടുത്ത താരമാണ് മജിസിയ. 2017ലെ ഏഷ്യന്‍ പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പിലെ വെള്ളി മേഡലോടെയാണ് രാജ്യാന്തര തലത്തില്‍ ശ്രദ്ധിക്കപ്പെട്ടത്. 2018ല്‍ ലോക പവര്‍ലിഫ്റ്റിംഗ് ലോകകപ്പില്‍ ഇന്ത്യയ്ക്കായി സ്വര്‍ണം നേടി. 2019ലും ലോക ചാമ്പ്യനായ മജിസിയ ഇതിനിടെ 2018ല്‍ ലോക പഞ്ച ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ആറാം റാങ്കും സ്വന്തമാക്കിയിരുന്നു. ഹിജാബും ധരിച്ച് ലോക വേദികളില്‍ തിളങ്ങിയത് ഏറെ വാര്‍ത്താപ്രധാന്യം നേടിയിരുന്നു.
ജീവകാരുണ്യ മേഖലയിലും മജിസിയ ശ്രദ്ധേയമായ ഇടപെടല്‍ നടത്തിയിരുന്നു.
News from our Regional Network
RELATED NEWS
