സംസ്ഥാനത്ത് കേന്ദ്ര പദ്ധതികൾ അട്ടിമറിക്കുന്നു:താവർ ചന്ദ് ഗാംലോട്ട് 

By | Wednesday April 17th, 2019

SHARE NEWS
വടകര:കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാർ നടപ്പിലാക്കുന്ന ജനക്ഷേമ പദ്ധതികൾ സംസ്ഥാനത്ത് അട്ടിമറിക്കുകയാണെന്ന് കേന്ദ്ര സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി താവർ ചന്ദ് ഗാംലോട്ട് പറഞ്ഞു.വടകര പാർലമെന്റ് മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ:വി.കെ.സജീവന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം  വില്ല്യാപ്പള്ളിയിൽ സംഘടിപ്പിച്ച പൊതുസമ്മേളനം ഉൽഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി.
ആയുഷ്മാൻ ഭാരത്,കിസാൻ സമ്മാൻ നിധി,ഫസൽ ബിമായോജന,പ്രധാനമന്ത്രി ആവാസ് യോജന തുടങ്ങിയ പദ്ധതികളാണ് കേരള സര്‍ക്കാര്‍ അട്ടിമറിക്കുന്നത്.കേന്ദ്ര പദ്ധതികൾ പേര് മാറ്റി സംസ്ഥാനത്ത് നടപ്പിലാക്കുന്നത് ഇടതു സർക്കാറിന്റെ ഗതികേടു മുലമാണ്.
കേന്ദ്ര സർക്കാർ അഞ്ച് വർഷം കൊണ്ട് കേരളത്തിന് നൽകിയത് ചരിത്രത്തിലെ ഏറ്റവും വലിയ ധനസഹായമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.പി.പി.മുരളി അദ്ധ്യക്ഷത വഹിച്ചു.സ്ഥാനാർത്ഥി വി.കെ.സജീവൻ,വി.വി.രാജൻ,പി. സത്യപ്രകാശ്,രാമദാസ് മണലേരി,ടി.ബാലസോമൻ,ഏ.പി.രാമചന്ദ്രൻ,മാത്യു പേഴത്തികൽ,സന്തോഷ് കാളിയത്ത്,പി.കെ.അച്ചുതൻ,നോബിൾമാത്യൂ,എം.മോഹനൻ,അരിക്കൽ രാജൻ,ടി.കെ.പ്രഭാകരൻ എന്നിവർ സംസാരിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
Loading...