വടകര: ബി.ജെ.പി ദേശീയ ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ള കുട്ടി വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വടകര നിയമസഭാ മണ്ഡലത്തില്‍ മത്സരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ വടകര മേഖലയില്‍ അബ്ദുള്ള കുട്ടിയുടെ ഇടപെടിലൂടെ മുസ്ലീം വോട്ടുകള്‍ ആകര്‍ഷിക്കാന്‍ കഴിഞ്ഞെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് നീക്കം.

കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍, കുന്ദമംഗലം എന്നീ നിയോജക മണ്ഡലങ്ങളിലും അബ്ദുള്ള കുട്ടിയെ പരിഗണിക്കുന്നുണ്ട്. മുസ്ലീം സമുദായത്തിന് നിര്‍ണ്ണായക സ്വാധീമുള്ള വടകരയിലെ തീരദേശ മേഖലകളിലും അഴിയൂര്‍ ഗ്രാമ പഞ്ചായത്തിലും ബിജെപി നടത്തിയ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇവിടങ്ങളിലെല്ലാം അബ്ദുള്ള കുട്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയിരുന്നു.

വടകര ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
News from our Regional Network
No items found
Vatakaranews Live
RELATED NEWS
