പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ ആശങ്ക പരത്തുന്നവരുടെ ലക്ഷ്യം വര്‍ഗീയ വിഭജനമെന്ന് അഡ്വ വി.കെ സജീവന്‍

By | Friday February 14th, 2020

SHARE NEWS

വടകര: പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ ആശങ്ക പരത്തുന്നവരുടെ ലക്ഷ്യം വര്‍ഗീയ വിഭജനമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ വി കെ സജീവന്‍ . വടകരയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വോട്ട് ബാങ്കിന് വേണ്ടി ശ്രമിച്ചവര്‍ യഥാര്‍ത്ഥ വര്‍ഗീയവാദികളാണ് . രാജ്യ നന്മയാണ് കേന്ദ്ര സര്‍ക്കാറിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ബി ജെ പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജാഗ്രതയാത്ര സംഘടിപ്പിക്കും.17 ന് പയ്യോളി മുതല്‍ വടകര വരെയും 18 ന് വെള്ളിമാട്കുന്ന് മുതല്‍ കോഴിക്കോട് വരെയുമാണ് പദയാത്ര നടത്തുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്