നാടിന് കുളിരില്ല; പുതപ്പുമായി എത്തിയ മറുനാട്ടുകാര്‍ നിരാശയില്‍

By | Thursday July 4th, 2019

SHARE NEWS

വടകര: കാലവര്‍ഷം കാലം തെറ്റിയതോടെ ജൂലൈ പിറന്നിട്ടും നാടിന് കുളിരില്ല.മഴ തിമിര്‍ത്തുപെയ്യേണ്ട മിഥുന മാസം പാതിയായിട്ടും കേരളത്തില്‍ കാലവര്‍ഷം ശക്തി പ്രാപിച്ചില്ല.മലയാളികള്‍ മൂടിപ്പുതച്ച് ഉറങ്ങുന്ന കാലം കണക്കാക്കി കബിളിപ്പുതപ്പുമായി മറുനാട്ടില്‍ നിന്നെത്തിയ കച്ചവടക്കാര്‍ക്ക് നിരാശ.

രാജസ്ഥാനില്‍ നിന്നാണ് കബിളിപ്പുതപ്പുമായി എത്തുന്നവര്‍ ഏറെയും. 14 വര്‍ഷമായി സീസണില്‍ കേരളത്തില്‍ പുതപ്പുവില്‍ക്കുന്ന ദുബാന്‍ സിംഗ് പറയുന്നു കച്ചവടം തീരെ മോഷമാണെന്ന്. മഴ കുറവാണെങ്കിലും മലയാളിയുടെ വിലപേശലിന് ഒട്ടും കുറവില്ലെന്ന് ഇദ്ദേഹം പറയുന്നു.150 മുതല്‍ 400 രൂപ വരെയുള്ള പുതപ്പുകളാണ് വില്‍ക്കുന്നത്.

സീസണ്‍ മോഷമാണെന്നറിഞതോടെ രാജസ്ഥാനിലെ ചെറുകിട വ്യാപാരികള്‍ കേരളത്തിലേക്കുള്ള യാത്ര ഉപേക്ഷിച്ചിരിക്കുകയാണ്. ചിന്നംബിന്നം പെയ്യുന്ന മഴ ആയതിനാല്‍ രാത്രികാലങ്ങളിലെ നല്ല ചൂടാണ്.കേരളത്തിലെ കാലാവസ്ഥ വ്യതിയാനം ഉണ്ടാക്കിയ കടുത്ത പ്രത്യാഘാതത്തിന്റെ ചെറിയ ഉദാഹരണമാണിത്.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്