അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കല്‍ ബി.എല്‍.ഒമാര്‍ റിപ്പോര്‍ട്ട് നല്‍കണം

By | Tuesday March 26th, 2019

SHARE NEWS

കോഴിക്കോട് : മാര്‍ച്ച് 25 വരെ ഓണ്‍ലൈനായി ലഭിച്ച മുഴുവന്‍ അപേക്ഷകളിലും തീര്‍പ്പ് കല്‍പ്പിച്ച് ഏപ്രില്‍ 4 ന് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കേണ്ടതിനാല്‍ അന്വേഷണ റിപ്പോര്‍ട്ടിനായി ബി.എല്‍.ഒമാരുടെ കൈവശമുളള മുഴുവന്‍ അപേക്ഷകളിലും റിപ്പോര്‍ട്ടാക്കി അതത് വില്ലേജ് ഓഫീസുകളിലോ താലൂക്ക് ഇലക്ഷന്‍ വിഭാഗത്തിലോ അടിയന്തിരമായി ഏല്‍പ്പിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

ഇക്കാര്യത്തില്‍ വീഴ്ച വരുത്തിയാല്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ബന്ധപ്പെട്ട വില്ലേജ് ഓഫീസര്‍മാരും റവന്യൂ ഉദ്യോഗസ്ഥരും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും കലക്ടര്‍ അറിയിച്ചു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
Loading...