വടകര: ഗവ.കോളേജ് ഓഫ് എഞ്ചിനിയറിങ്ങ് വടകര എൻ.എസ്.എസ് യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ ബി.ഡി.കെ കോഴിക്കോട് വടകരയുടെയും കോടിയേരി മലബാർ കാൻസർ സെന്റർ രക്ത ബാങ്കിന്റെയും സഹകരണത്തോടെ ലോക വനിതാ ദിനമായ മാർച്ച് 8 ന് വനിതകളുടെ നേതൃത്വത്തിൽ രക്ത ദാന ക്യാമ്പ് നടത്തി. വടകര സഹകരണ ആശുപത്രി ലാബിന്റെ നേതൃത്വത്തിൽ രക്ത ഗ്രൂപ്പ് നിർണയവും നടത്തി.കാലത്ത് 10 മണി മുതൽ ഉച്ചവരെ കുറുന്തോടി യു പി സ്കൂളിലാണ് രക്തദാന ക്യാമ്പ് നടന്നത് .
പവർലിഫ്റ്റിങ്ങ് താരം മജ്സിയബാനു മുഖ്യ അഥിതി ആയി രക്തദാനത്തിൽ പങ്കെടുത്തു. വാർഡ് മെമ്പർ കെ.ടി.കെ മോളി അധ്യക്ഷത വഹിച്ചു മണിയൂർ പഞ്ചായത്ത് പ്രസിഡണ്ട് എം ജയപ്രഭ ഉദ്ഘാടനം ചെയ്തു.ഡോ.നന്ദിത ക്ലാസെടുത്തു സി.ഡി.എസ് മെമ്പർ സജിന, ബി.ഡി.കെ കോഡിനേറ്റർമാരായ പുണ്യ സുനിൽ കുമാർ, ശിൽപ എന്നിവർ ആശംസകളർപ്പിച്ചു.എൻ.എസ്.എസ് ലീഡർ അക്ഷയ പി.എസ് സ്വാഗതവും എൻ.എസ്.എസ് സെക്രട്ടറി അരുണിമ സതീഷ് നന്ദിയും പറഞ്ഞു.

പതിനാലു വനിതകൾ ഉൾപ്പെടെ നിരവധി പേർ വനിതാ ദിനത്തിൽ രക്തദാനം ചെയ്തു ക്യാമ്പിൽ പതിനേഴു പേർ ആദ്യമായി രക്തദാനം നടത്തി.മാജ്സിയാബാനു, കോടിയേരി എം.സി.സി ബ്ലഡ് ബാങ്ക് കൗൺസിലർ എൻ ശരണ്യ, വടകര സഹകരണ ആശുപത്രി ലാബ് ടീം എന്നിവർക്ക് ക്യാമ്പിൽ വച്ച് ഉപഹാരങ്ങൾ നൽകി ആദരിച്ചു.

News from our Regional Network
RELATED NEWS
