Categories
Flash News

രക്തക്ഷാമം രൂക്ഷമാകുന്നു ; രക്തദാനത്തിന് ആഹ്വാനവുമായി സംഘടനകള്‍

വടകര: രക്തദാതാക്കളെ തിരഞ്ഞുള്ള നെട്ടോട്ടം തുടരുന്നു. കോഴിക്കോട് ജില്ലയിലെ ബ്ലഡ് ബാങ്കുകള്‍ മിക്കവയും കാലിയായി തുടങ്ങി. ആവശ്യത്തിന് രക്തം നല്‍കാന്‍ കഴിയാതെ പ്രയാസപ്പെടുന്ന അതിസങ്കീര്‍ണാവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്ന് രക്തദാതാക്കളുടെ സംഘടനാ ഭാരവാഹികള്‍ പറയുന്നു.

കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നവരില്‍ രണ്ടാം ഡോസ് സ്വീകരിച്ച ശേഷം 28 ദിവസം കഴിഞ്ഞ ശേഷം മാത്രമേ രക്തമെടുക്കാന്‍ കഴിയൂ എന്നത് വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.
മെയ് ഒന്ന് മുതല്‍ 18 വയസ് കഴിഞ്ഞവര്‍ക്കു കൂടി കോവിഡ് വാക്‌സിന്‍ ലഭ്യമാകാനിരിക്കേ, രക്തദാനത്തിന്റെ പ്രധാന സ്രോതസുകളിലൊന്നായ യുവാക്കളുടെ ഇടപെടല്‍ ഈ രംഗത്ത് ഇല്ലാതാകെയാകുന്ന ആശങ്കയിലാണെല്ലാവരും.

നിലവില്‍ രക്തദാതാക്കളെ കണ്ടെത്തി അത്യാവശ്യക്കാര്‍ക്ക് എത്തിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന ജില്ലയിലെ മുഴുവന്‍ സംഘടനാ ഭാരവാഹികളും അങ്ങേയറ്റത്തെ പ്രതിസന്ധിയിലാണ്.


കോവിഡ് മഹാമാരിയും വാക്‌സിന്‍ സ്വീകരണവും റമദാന്‍ മാസം തുടങ്ങി വിവിധ പ്രശ്‌നങ്ങള്‍ രക്തദാതാക്കളെ കണ്ടെത്തുന്നതില്‍ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജ് രക്ത ബാങ്കിലും സ്വകാര്യ ആശുപത്രികളിലും ആവശ്യത്തിന് രക്തം തികയാത്ത അവസ്ഥയാണുള്ളത്. നേരത്തേ, രക്തദാതാക്കളെ കണ്ടെത്താന്‍ ജില്ലാ കലക്ടര്‍വരെ അദ്ദേഹത്തിന്റെ ഔദ്യോഗിക പേജിലൂടെ ആഹ്വാനം ചെയ്തിരുന്നു. രക്തദാനത്തിന്റെ ആവശ്യകതയിലൂന്നിയായിരുന്നു ഇത്.

ഓക്‌സിജന്‍ ലഭിയ്ക്കാതെ മരണപ്പെടുന്നവരെപ്പോലെ, രക്തം ലഭിയ്ക്കാതെ രോഗികള്‍ മരണത്തിന് കീഴടങ്ങേണ്ടി വരുന്ന അവസ്ഥ ഉടനുണ്ടാകുമെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ജീവരക്ഷാമാര്‍ഗമെന്ന നിലയില്‍ രക്തദാനമെന്ന മഹാ ദൗത്യത്തില്‍ പങ്കുചേരാനുള്ള സംഘടനകളുടെ ആഹ്വാനം യുവാക്കള്‍ ഏറ്റെടുക്കണമെന്ന് വിവിധ സംഘടാനാ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP