നമുക്കും ഒരുമിക്കാം മൂന്ന് ജീവനുവേണ്ടി;രക്തമൂല കോശ ദാന രജിസ്‌ട്രേഷൻ ക്യാമ്പ് 31ന് വടകരയിൽ

By | Friday March 29th, 2019

SHARE NEWS

വടകര:ബ്ലഡ് ഡോണേഴ്സ് കേരളയും,വടകര യൂണിറ്റും സംയുക്തമായി രാജ്യത്തെ സന്നദ്ധ രക്തമൂലകോശ ദാതാക്കളുടെ സംഘടനയായ ദാത്രി ബ്ലഡ് സ്റ്റെം സെൽ ഡോണർ രജിസ്ട്രിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന രക്തമൂലകോശ ദാന രജിസ്ട്രേഷൻ ക്യാമ്പ് മാർച്ച് 31ന് രാവിലെ 9 മണി മുതൽ വൈകീട്ട് 5 മണി വരെ വടകര സെന്റ് ആന്റണിസ് ഹൈസ്കൂളിൽ വെച്ച് നടക്കുമെന്ന് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

വയനാട് സ്വദേശി അഞ്ചു വയസ്സുകാരിയായ നിയ ഫാത്തിമ,തൃശൂർ സ്വദേശി അഞ്ചു വയസ്സുകാരനുമായ മുഹമ്മദ് അസ്‌നൻ,അമേരിക്കയിലെ മലയാളി ജേർണലിസ്റ്റ് 29 കാരി ലിയാന അൻവർ എന്നിവരുടെ രക്ത സംബദ്ധമായ രോഗം ഭേദമാകാൻ ഡോക്റ്റർമാർ നിർദേശിച്ച അവസാന ചികിത്സയാണ് രക്തമൂലകോശം മാറ്റിവെക്കൽ.

ഇവർക്ക് യോജിച്ച രക്തമൂലകോശ ദാതാവിനെ ലോകം മുഴുവൻ അന്വേഷിച്ചിട്ടും കണ്ടെത്താനാവാത്തതിനെ തുടർന്നാണ് സംസ്ഥാനത്തുടനീളം ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.നേരത്തെ റെജിസ്റ്റർ ചെയ്തിട്ടുള്ള നാലു ലക്ഷത്തോളം ആളുകളിൽ നിന്നും ആരും തന്നെ ഇവർക്കായി സാമ്യമുള്ളവരില്ല.പാരമ്പര്യപരമായ ഘടകങ്ങൾ ഉള്ളതിനാൽ ഈ രാജ്യത്തു നിന്ന് മാത്രമേ ജനിതക സാമ്യമുള്ള ദാതാവിനെ ലഭിക്കാൻ സാധ്യതയുള്ളൂ.

പെട്ടെന്ന് തന്നെ ചികിത്സ നടത്തണം എന്നതിനാൽ പരമാവധി ആളുകളിൽ നിന്നും സാമ്യം പരിശോധിക്കാനാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.രക്തദാനത്തിന് രക്ത ഗ്രൂപ്പ് സാമ്യം വേണ്ടത് പോലെ
ഇവിടെ ജനിതക സാമ്യം ആവശ്യമാണ്.ഇതിനായി എച്ച്.എൽ.എ ടൈപ്പിംഗ് ടെസ്റ്റാണ് നടത്തുക.18നും,50
വയസ്സിനും ഇടയിൽ പ്രായമുള്ള ആരോഗ്യമുള്ളവർക്ക് ക്യാമ്പിൽ പേര് റജിസ്റ്റർ ചെയ്യാവുന്നതാണ്.

പരിശോധന റിപ്പോർട്ട് ലഭിക്കാൻ രണ്ടു മാസം സമയമെടുക്കും.ഇതേവരെ രാജ്യത്ത് 530
രക്തമൂലകോശ ദാനം ദാത്രി വഴി നടന്നതായും ഇതിൽ 82 ദാതാക്കൾ കേരളത്തിൽ നിന്നാണെന്നും ,കൃത്യ സമയത്തു തന്നെ ദാതാവിനെ ലഭിച്ചാൽ ഒരുപാട് ജീവനുകൾ രക്ഷിക്കാനാകുമെന്നും ഇവർ പറഞ്ഞു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
Loading...