ഗ്രാമീണ മേഖലയിലെ തീയേറ്റുകള്‍ തിരിച്ചു വരവിന്റെ പാതയില്‍ കക്കട്ടില്‍ ബി എം സിനാമാസ് ഉദ്ഘാടനം ഡിസംബര്‍ 14 ന്

By | Wednesday November 28th, 2018

SHARE NEWS

വടകര: താലൂക്കിലെ ഗ്രാമീണ മേഖലയിലെ തീയേറ്റുകള്‍ തിരിച്ചു വരവിന്റെ പാതയില്‍. പൂട്ടാനൊരുങ്ങിയ തീയേറ്റുകള്‍ നവീകരിച്ച് പ്രക്ഷേകരിലേക്ക്. എടച്ചേരിയിലെ വീചി തീയേറ്ററിന് ശേഷം കക്കട്ടില്‍ അജന്താ തീയേറ്റും നവീകരിച്ച് പ്രക്ഷേകരിലേക്ക്. അജന്താ തിയേറ്റര്‍ ഗ്രൂപ്പിന്റെ ബി എം സിനിമാസ് ഉദ്ഘാടനം സിഡംബര്‍ 14 ന്. റിലീസിംഗ് ചിത്രമായ ഒടിയനാണ് ഉദ്ഘാടന ചിത്രമായി എത്തുന്നത്.
ഗ്രാമീണ മേഖലയിലെ തിയേറ്റുകള്‍ റിലീസിംഗ് സെന്ററായി മാറുന്നതും സൂപ്പര്‍ ഹിറ്റാകുമെന്ന് സിനിമാ ലോകം വിലയിരുത്തുന്ന ഒടിയന്‍ കക്കട്ടിലെത്തുന്നതും പ്രദേശത്തെ സിനിമാ പ്രേമികള്‍ ഇരട്ടി മധുരമായി മാറുകയാണ്. നേരത്തെ റിലസിംഗ് ചിത്രം കാണുവാനായി വടകര നഗരത്തില്‍ വരേണ്ട അവസ്ഥയായിരുന്നു.
ശ്രീകുമാര്‍ മേനോന്‍ സംവിധാനം നിര്‍വഹിച്ച ചിത്രത്തില്‍ ദേശീയ അവാര്‍ഡ് ജേതാവും മാധ്യമ പ്രവര്‍ത്തകനുമായ ഹരി കൃഷ്ണന്‍ ആണ് തിരക്കഥ എഴുതിയിരിക്കുന്നത്. സിനിമയുടെ ടീസറും ട്രെയിലറും സമൂഹ മാധ്യമങ്ങളില്‍ ഇതിനകം തരംഗം സൃഷ്ടിച്ചു കഴിഞ്ഞു.

[related_posts_by_tax taxonomies="post_tag" posts_per_page="5" title="May also Like"]
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്