വടകര താലൂക്കിലെ ബൂത്ത് ലെവൽ ഓഫീസർമാർക്കുള്ള പരിശീലനം 14ന് ആരംഭിക്കും

By | Friday January 11th, 2019

SHARE NEWS
വടകര :ലോകസഭാ  തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വടകര താലൂക്കിലെ വടകര, കുറ്റ്യാടി, നാദാപുരം നിയോജകമണ്ഡലങ്ങളിലെ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് ഇലക്ട്രോണിക്സ് വോട്ടിംഗ് മെഷീന്‍, വിവിപാറ്റ് എന്നിവയെ സംബന്ധിച്ച് പരിശീലനം നൽകുന്നു .
വടകര നിയമസഭാമണ്ഡലത്തിലെ ബി.എൽ.ഒ മാർക്കുള്ള പരിശീലനം  ജനുവരി 14ന് രാവിലെ 11മണിക്കും, കുറ്റ്യാടി മണ്ഡലത്തിലുള്ളവര്‍ക്ക് 14ന് ഉച്ചയ്ക്ക് 2 മണിക്കും വടകര താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നടക്കും.
നാദാപുരം മണ്ഡലത്തിലെ ബി എല്‍ ഒ മാര്‍ക്ക്  15ന്  രാവിലെ 11 മണിക്ക് നാദാപുരം വി എ കെ പോക്കര്‍ഹാജി മെമ്മോറിയല്‍ ഹാളില്‍ വെച്ചാണ് പരിശീലനം നൽകുന്നതെന്ന് തഹസിൽദാർ അറിയിച്ചു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
Loading...