പെരിങ്ങത്തൂരില്‍ ബസ് പുഴയിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ക്ക് ദാരുണ അന്ത്യം

By | Tuesday December 12th, 2017

SHARE NEWS

നാദാപുരം: പെരിങ്ങത്തൂര്‍ പാലത്തില്‍ നിന്നു ബസ് പുഴയിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ക്ക് ദാരുണ അന്ത്യം. ബസ്സിലുണ്ടായിരുന്ന അമ്മയും മകനും ബസ് ക്ലീനറുമാണ് മരിച്ചത്.

ഇന്ന് രാവിലെ 5.45 ഓടെയാണ് അപകടം. സംഭവ സ്ഥലത്ത് പോലീസും ഫയര്‍ഫോഴ്‌സും നടത്തിയ തെരച്ചലില്‍ ക്ലീനര്‍ ഉള്‍പ്പെടെ മൂന്നു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി.

കൂത്തുപറമ്പ് സ്വദേശി പ്രജിത്ത്, അമ്മ ഹേമലത, ബസ് ജീവനക്കാരന്‍ ജിതേഷ് എന്നിവരാണ് മരിച്ചത്. സാരമായ പരിക്കുകളോടെ ഡ്രൈവറെ കതിരൂര്‍ സ്വദേശി ദേവദാസിനെയും മറ്റ് രണ്ട് പേരെയും തലശ്ശേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബംഗളൂരുവില്‍ നിന്നും തൂണേരി ,ഇരിങ്ങണ്ണൂര്‍, പെരിങ്ങത്തൂര്‍ വഴി തലശ്ശേരിക്ക് വരികയാരുന്ന ലാമ ടൂറിസ്റ്റ് ബസ്സാണ് അപകടത്തില്‍പ്പെട്ടത്. പാലത്തിന്റെ കൈവരി തകര്‍ത്ത് ബസ് പുഴയിലേക്ക് മറിയുകയായിരുന്നു.

വീഴ്ചയില്‍ ബസ് ചെളിയില്‍ അമര്‍ന്നതിനാല്‍ രക്ഷാ പ്രവര്‍ത്തനം പാളുകയായിരുന്നു. ബസില്‍ ആറുപേരാണ് അപടപ്പെട്ടിട്ടുള്ളതെന്ന് ഡ്രൈവര്‍ പറഞ്ഞു. കൂടുതല്‍ ആളുകള്‍ അകപടത്തില്‍പ്പെട്ടിട്ടുണ്ടോ എന്ന സംശയത്തെ തുടര്‍ന്ന് പുഴയില്‍ പരിശോധന നടത്തുകയാണ്.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
Loading...