Categories
Flash News

പുഴയിലേക്ക് ചാടിയവരെ രക്ഷപ്പെടുത്തിയവര്‍ക്ക് അഭിനന്ദന പ്രവാഹം

വടകര : ബസ്സ് ഡ്രൈവറുടേയും രക്ഷാപ്രവര്‍ത്തകരായ എത്തിയ പിതാവിന്റെയും മകന്റേയും സമയോചിതമായ ഇടപെടല്‍ കാരണം മൂന്ന് ജീവനുകളാണ് ഇന്നലെ പുതുജീവിതത്തിലേക്ക് തിരിച്ചു വന്നത്.

ഇന്നലെ വൈകിട്ട് ചാനിയം കടവ് പുഴയില്‍ ചാടിയ അമ്മയ്ക്കും ഒന്നുമറിയാത്ത രണ്ടു പിഞ്ചുകുഞ്ഞുങ്ങള്‍ക്കും രക്ഷകരായത് ബസ്സ് ഡ്രൈവര്‍ നിബിന്‍ പന്തിരിക്കരയും ചാനിയംകടവ് സ്വദേശികളായ സി.എം അ്രന്തുവും മകന്‍ ഹഖീമുമാണ്.

പേരാമ്പ്രവടകര റൂട്ടില്‍ ഓടുന്ന ഐശ്വര്യ ബസ് പതിവുപോലെ ട്രിപ്പ് പോവുകയായിരുന്നു. ചാനിയംകടവ് പാലത്തില്‍ ആള്‍ക്കൂട്ടം കണ്ടപ്പോള്‍ വണ്ടി നിര്‍ത്തി കാര്യമന്വേഷിച്ചു.


പെട്ടന്ന് പുഴയിലേക്ക് നോക്കിയപ്പോള്‍ കാണുന്നത് മുങ്ങിപൊങ്ങുന്ന പിഞ്ചുകുട്ടികളെയാണ്. നീന്തല്‍ വശമില്ലാഞിട്ടും വെള്ളത്തില്‍ മുങ്ങിത്താഴുന്ന കുഞ്ഞിനെ കണ്ടപ്പോള്‍ മറ്റൊന്നും ആലോചിക്കാതെ നിബിന്‍ പുഴയിലേക്ക് എടുത്തു ചാടുകയായിരുന്നു.

നിബിനും സി.എം അ്രന്തുവും മകന്‍ ഹഖീമും കൂടി അമ്മമേയും കുട്ടികളേയും രക്ഷിക്കുകയായിരുന്നു. പിന്നീട് നനഞ്ഞ വസ്ത്രത്താല്‍ തന്നെ തന്റെ ഡ്രൈവര്‍ സീറ്റില്‍ കയറിയിരുന്ന് പേരാമ്പ്രയ്ക്ക് ഒരു ട്രിപ്പ്.

ഇവിടെ നന്മയും ധൈര്യവും കൊണ്ട് പുതിയൊരു ചരിത്രം കുറിച്ചിരിക്കുകയാണ് ഇവര്‍ മൂന്നു പേര്‍, സമാനതകളില്ലാത്ത മനുഷ്യത്തത്തിന്റെ ദൈവദൂതന്‍മാരായി.

രക്ഷാപ്രവര്‍ത്തനത്തിനായി എടുത്ത് ചാടിയ ബസ് ഡ്രൈവര്‍ നിബിനും ചാനിയംകടവ് സ്വദേശികളായ സി.എം അ്രന്തുവിനും മകന്‍ ഹഖീമുമിനും വിവിധ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ അഭിനന്ദന പ്രവാഹമുണ്ടായി.

സഹ പ്രവര്‍ത്തകന്റെ സേവന സന്നദ്ധത ബസ് ഡ്രൈവര്‍മാരും ആഘോഷമാക്കി.
നിസ്സാര പ്രശ്‌നങ്ങളുടെ പേരില്‍ സമൂഹം തിരഞ്ഞു പിടിച്ച് അക്രമിക്കുമ്പോഴും ഓരോ ബസ് ജീവനക്കാരനും മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ ഒരുപടി മുന്നിലുണ്ടാകും, അതിപ്പോ സ്വന്തം ജീവന്‍ പണയപ്പെടുത്തി ആണെങ്കില്‍ അങ്ങനെ ! …. ബസ് ഡ്രൈവര്‍മ്മാരുടെ ഗ്രൂപ്പില്‍ നടന്ന സംവാദം.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP