ട്രാഫിക് പരിഷ്‌കാരത്തിനെതിരെ പ്രതിഷേധം ; പേരാമ്പ്ര- വടകര റൂട്ടില്‍ ബസ് പണിമുടക്ക് തുടരുന്നു

By | Friday January 11th, 2019

SHARE NEWS

വടകര: വടകര നഗരസഭ നടപ്പിലാക്കിയ പുതിയ ട്രാഫിക് പരിഷ്‌ക്കാരങ്ങള്‍ അശാസ്ത്രീയമാണെന്ന് ബസ് ഉടമകളും തൊഴിലാളികളും. പരിഷ്‌കാരത്തിനെതിരെ പേരാമ്പ്ര- പയ്യോളി- വടകര റൂട്ടില്‍ ജനുവരി ഒന്നിന് ആരംഭിച്ച ബസ് സമരം തുടരകയാണ്.
സമരത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുളള യാത്രക്കാര്‍ ഏറെ കഷ്ടപ്പെടുകയാണ്. ഓഫീസ് ജീവനക്കാര്‍ക്ക് കൃത്യ സമയത്ത് എത്തിചേരാന്‍ കഴിയുന്നില്ല.

സമാന്താര സര്‍വീസ് നടത്തുന്നവര്‍ അമിത ചാര്‍ജ്ജ് ഈടാക്കുകയാണെന്ന് പരാതിയുണ്ട്. സമരം തുടരുന്ന് ബസ് ഉടമകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നാണ് യാത്രക്കാര്‍ ആവശ്യപ്പെടുന്നത്.

ബസ് സമരം പിന്‍വലിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മേപ്പയ്യൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പൂക്കോട്ട് ബാബു രാജ് ആവശ്യപ്പെട്ടു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read