വടകര: എച്ച് .എം.എസ് സംസ്ഥാന കമ്മിറ്റി അംഗവും കേരള കൈത്തറി തൊഴിലാളി യൂനിയന്‍ സംസ്ഥാന പ്രസിഡണ്ടുമായിരുന്ന സി.ബാലനെ എഛ്.എം.എസ്സു് വടകര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അ നുസ്മരിച്ചു.

അനുസ്മരണ യോഗം ഉദ്ഘാടനവും ഫോട്ടോ അനാഛാദന കര്‍മ്മവും എഛ്.എം.എസ് ദേശീയ സമിതി അംഗം സ: മനയത്ത് ചന്ദന്‍ നിര്‍വ്വഹിച്ചു . എല്‍.ജെ.ഡി.സംസ്ഥാന ജനറല്‍ സെക്രട്ടരി സ: എം കെ .ഭാസ്ക്കരന്‍, സഖാക്കള്‍ എ.ടി.ശ്രീധരന് (ജനതാ മത്സ്യതൊഴിലാളി യൂനിയന്‍ സംസ്ഥാന സെക്രട്ടറി) എച്ച്എം.എസ് കോഴിക്കോട് ജില്ലാ സെക്രട്ടരി കെ.കെ.കൃഷ്ണന്, എച്ച് എംഎസ് മണ്ഡലം വൈ: പ്രസിഡണ്ട് വി.പി.നാണു, കൈത്തറി തൊഴിലാളി യൂനിയന്‍ ജില്ലാ സെക്രട്ടരി സി.വി.ഗോവിന്ദന് ,എല്‍.ജെ.ഡി ജില്ലാ സെക്രട്ടരി പി.പി.രാജന്, എല്‍.ജെ.ഡി. വടകര മണ്ഡലം വൈ .. പ്രസിഡണ്ട് അഡ്വ. ബൈജു രാഘവന് നിര്‍മ്മാണ തൊഴിലാളി യൂണിയന് മണ്ഡലം സെക്രട്ടരി ആര്.എം ഗോപാലന്, കേരള കര്‍ഷക തൊഴിലാളി യൂനിയന്‍ കോഴിക്കോട് ജില്ലാ സെക്രട്ടരി കെ.രവീന്ദന് എന്നിവര്‍ പ്രസംഗിച്ചു. മണ്ഡലം വൈ: പ്രസിഡണ്ട് സി.കുമാരന് അധ്യക്ഷനായി.

News from our Regional Network
RELATED NEWS
