കാലിക്കറ്റ് പ്രസ്സ് ക്ലബ് ജേണലിസം പി ജി ഡിപ്ലോമ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

By | Wednesday May 15th, 2019

SHARE NEWS

കോഴിക്കോട്: കാലിക്കറ്റ് പ്രസ്സ് ക്ലബിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസം നടത്തുന്ന കമ്മ്യൂണിക്കേഷന്‍ ആന്റ്‌ജേണലിസം പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.

ജൂണ്‍ 10 വരെ സ്വീകരിക്കും. ഏതെങ്കിലും വിഷയത്തിലുള്ള അംഗീകൃത ബിരുദമാണ് യോഗ്യത. ഫൈനല്‍ പരീക്ഷയുടെ ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. കേരള ഗവണ്‍മെന്റ് അംഗീകാരമുള്ള മുഴുവന്‍ സമയ കോഴ്‌സിന്റെ കാലാവധി ഒരു വര്‍ഷമാണ്.
പ്രായം 2019 ജൂണ്‍ ഒന്നിന് 30 വയസ്സ് കവിയരുത്. അപേക്ഷാ ഫീസ് 300/രൂപ. അപേക്ഷാഫോറം പ്രസ്സ് ക്ലബില്‍ നേരിട്ട് ഫീസടച്ച് വാങ്ങാം. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വെബ്‌സൈറ്റില്‍ നിന്ന് (www.icjcalicut.com) ഫോറം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ചും അപേക്ഷിക്കാം. ഇങ്ങനെ അപേക്ഷിക്കുന്നവര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസം, കോഴിക്കോട് എന്ന പേരില്‍ എടുത്ത 300/ രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് ഒപ്പം അയക്കണം. യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ് എന്നിവയുടെ പകര്‍പ്പുകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. ഫോണ്‍: 9447777710, 0495 2727869, 2721860. ഇമെയില്‍: icjcalicut@gmail.com

[related_posts_by_tax taxonomies="post_tag" posts_per_page="5" title="May also Like"]
Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്