വടകര പുത്തൂരില്‍ നിന്നും കഞ്ചാവ് ചെടി കണ്ടെത്തി

By news desk | Saturday August 1st, 2020

SHARE NEWS

വടകര : പുത്തൂരില്‍ കെ.എസ് ഇ ബി സബ് സ്റ്റേഷന് സമീപം കഞ്ചാവ് ചെടി എക്‌സൈസ് സംഘം കണ്ടെത്തി. റോഡരികില്‍ രണ്ട് മാസം വളര്‍ച്ചയുള്ള 105 സെന്റീമീറ്റര്‍ നീളമുള്ള ചെടിയാണ് വടകര എക്‌സൈസ് സംഘം കണ്ടെത്തിയത് . സബ് സ്റ്റേഷന് പരിസരത്തെ ജനസേവ കേന്ദ്രത്തിന് സമീപത്ത് നിന്നാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. ആരാണ് ഇവിടെ കഞ്ചാവ് വളര്‍ത്തിയത് എന്നതിനെ കുറിച്ച് അന്വേഷിക്കുമെന്ന് വടകര എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്