കൊയിലാണ്ടിയില്‍ കാര്‍ അപകടം: യുവാവിന് ദാരുണാന്ത്യം

By | Saturday December 29th, 2018

SHARE NEWS
കൊയിലാണ്ടി: ദേശീയപാതയിൽ തിരുവണ്ണൂരിൽ കാർ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം.കാറിലുണ്ടായിരുന്ന  നാല് പേർക്ക് പരിക്കേറ്റു. മേലൂർ കുന്തോട്ടത്ത് ശ്രീജിത്ത് നാരായണൻ(30)
ആണ് മരിച്ചത്. ഇന്നു പുലർച്ചെയാണ് അപകടം.
കുറുന്തോട്ടത്തിൽ പരേതനായ ശ്രീധരന്റെയും സരോജിനിയുടെയും മകനാണ്. നവവരൻ പുറത്തയിൽ കിരൺദാസ് (23),
സഹോദരൻ കൈലാസ് (20), കുറുവങ്ങാട് സ്വദേശി വിജീഷ് (23), കിഴക്കെ പറമ്പിൽ ബി.എം.അക്ഷയ് (22) തുടങ്ങിയവരെ
സാരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപ്രതിയിൽപ്രവേശിപ്പിച്ചു.
  ഗൾഫിൽ നിന്നു വരുന്ന സുഹൃത്തായ നവവരൻ കിരൺ ദാസിനെ
എയർപോർട്ടിൽ നിന്നും കൂട്ടിവരുമ്പോഴായിരുന്നു അപകടം. കനത്ത  മഴയിൽ കാർ തെന്നി മറിയുകയായിരുന്നു.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
Loading...