നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കായി മടപ്പള്ളിയിലും മണിയൂരിലും കെയര്‍ സെന്ററുകള്‍

By | Wednesday March 25th, 2020

SHARE NEWS

വടകര : വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ പ്രയാസമുള്ളവര്‍ക്കായി വടകര താലൂക്കില്‍ രണ്ട് കെയര്‍ സെന്റര്‍ ഒരുക്കി. ഇതില്‍ ഒന്ന് മടപ്പള്ളി ഗവ. കോളേജിലും മറ്റൊന്ന് മണിയൂരിലുമാണ്. കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിന് ഡെപ്യൂട്ടി കളക്ടര്‍ വിളിച്ച യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനനായത്.

മടപ്പള്ളി കോളേജിലെ വനിതാ ഹോസ്റ്റല്‍മുറികളാണ് കെയര്‍ സെന്ററായി സൗകര്യപ്പെടുത്തുന്നത്. നിലവില്‍ രണ്ടുവീതം കിടക്കയുള്ള 20 മുറികള്‍ ഇവിടെയുണ്ട് .
ആവശ്യമായ ഡോക്ടറുടെയും പാരാമെഡിക്കല്‍ സ്റ്റാഫുകളുടെയും നിയമനം ഉടന്‍ ഉണ്ടാവുമെന്ന് വില്ലേജ് ഓഫീസര്‍ ധന്യ അറിയിച്ചു. മെഡിക്കല്‍ സംഘത്തിന് വേണ്ടി കോളേജിന്റെ പുതിയ ബ്‌ളോക്ക് ഉപയോഗപ്പെടുത്തും.
കെട്ടിടത്തിലെ വൈദ്യുതി, വെള്ളം, മറ്റ് സൗകര്യങ്ങള്‍ തുടങ്ങിയവയുടെ അറ്റകുറ്റപ്പണി നടത്തി. ആവശ്യമായി വന്നാല്‍ കൂടുതല്‍ സൗകര്യം ഇവിടെയൊരുക്കുമെന്ന് തഹസില്‍ദാര്‍ രവീന്ദ്രന്‍ പറഞ്ഞു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്