കൂടത്തായി കേസ് : പൊലീസ് ചമഞ്ഞ് ചോദ്യം ചെയ്യല്‍ അന്വേഷണം ഊര്‍ജിതമാക്കി

By | Thursday October 10th, 2019

SHARE NEWS

വടകര: കൂടത്തായി കേസുമായി ബന്ധപ്പെട്ടവരെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെന്ന വ്യാജേന ചിലര്‍ ചോദ്യംചെയ്യുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.

ഒരാള്‍ റൂറല്‍ എസ്.പി.ക്കു പരാതി നല്‍കിയിട്ടുണ്ട്.
പല സ്ഥലങ്ങളിലും ഇത്തരം ‘ചോദ്യംചെയ്യലുകള്‍’ നടക്കുന്നതായാണു വിവരം. ലക്ഷ്യം വ്യക്തമായിട്ടില്ല. പോലീസ് ഗൗരവത്തോടെയാണ് സംഭവത്തെ കാണുന്നത്. ഇത് അന്വേഷണത്തെ ഗുരുതരമായി ബാധിക്കുമെന്നു റൂറല്‍ എസ്.പി. കെ.ജി. സൈമണ്‍ പറഞ്ഞു. നിയമവിരുദ്ധവുമാണിത്.

ഇതില്‍നിന്നു പിന്മാറണമെന്നും അല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും എസ്.പി. അറിയിച്ചു. നിയമവിരുദ്ധപ്രവൃത്തി ശ്രദ്ധയില്‍പ്പെട്ടാല്‍ പെട്ടെന്നുതന്നെ പോലീസിനെ അറിയിക്കണമെന്ന് എസ്.പി. പറഞ്ഞു.

കൂടത്തായി, എന്‍.ഐ.ടി. പരിസരം എന്നിവിടങ്ങളിലെ ചിലരെ ഇത്തരത്തില്‍ ചോദ്യംചെയ്ത് വിവരങ്ങള്‍ ശേഖരിച്ചതായാണു വിവരം. ഇവരുടെ മൊഴികള്‍ റെക്കോഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇതാണു സംശയത്തിനിടയാക്കിയത്.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്