‘ഊർജ കിരൺ’ ഊർജ്ജ സംരക്ഷണത്തിന്റെ പാഠങ്ങൾ പൊതുജനങ്ങളിലേക്ക്‌

By | Tuesday March 26th, 2019

SHARE NEWS

വടകര:സെൻറർ ഫോർ എൻവിയോൺമെൻറ് ആൻഡ് ഡെവലപ്മെന്റിന് കീഴിൽ എനർജി മാനേജ്മെൻറ് സെന്ററിന്റെ ‘ഊർജ കിരൺ’ പരിപാടിയുടെ ഭാഗമായി കൈനാട്ടി ജംഗ്ഷനിൽ ഊർജ്ജ പാട്ടും പ്രഭാഷണവും നടത്തി.

കോഴിക്കോട് ജില്ലാ സഹകരണ ബാങ്കിന്റെ സഹായത്തോടെ ദർശനം സാംസ്കാരികവേദിയുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. ഊർജ്ജ സംരക്ഷണത്തിന്റെ പാഠങ്ങൾ പൊതുജനങ്ങളിൽ എത്തിക്കുകയായിരുന്നു ലക്ഷ്യം.പരിപാടിയുടെ ഉദ്ഘാടനം ഊർജ്ജസംരക്ഷണ പുസ്തകം വിതരണം ചെയ്തു കൊണ്ട് പരിസ്ഥിതി പ്രവർത്തകൻ വടയക്കണ്ടി നാരായണൻ നിർവഹിച്ചു.

ടി പി സുധാകരൻ ആദ്യ പുസ്തകം ഏറ്റുവാങ്ങി. സികെ രാജലക്ഷ്മി അധ്യക്ഷത വഹിച്ചു. ‘ഊർജ്ജ സംരക്ഷണം പരിസ്ഥിതി സംരക്ഷണം- ആഗോളതാപനത്തിന്റെ പശ്ചാത്തലത്തിൽ’ എന്ന വിഷയത്തിൽ കേരള എഡ്യൂക്കേഷൻ കൗൺസിൽ ഡയറക്ടർ കൊല്ലറക്കൽ സതീശൻ പ്രഭാഷണം നടത്തി. ആർ.യെശോരാജ് സംസാരിച്ചു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
Loading...