നൂറ് ശതമാനം വോട്ട്; ചാലഞ്ചുമായി ജില്ലാഭരണകൂടം

By | Wednesday April 17th, 2019

SHARE NEWS

വടകര : നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വോട്ടിംഗ് 100 ശതമാനം ആക്കി ഉയര്‍ത്താന്‍ ചാലഞ്ചുമായി ജില്ലാ ഭരണകൂടം. റെസിഡന്‍സ് അസോസ്സിയേഷനുകള്‍, ബിസിനസ് ഓര്‍ഗനൈസസഷന്‍ തുടങ്ങിയവര്‍ക്കാണ് ചാലഞ്ചില്‍ പങ്കാളികളാവാന്‍ അവസരം ലഭിക്കുക. അസോസ്സിയേഷനിലോ, ഓര്‍ഗനൈസേഷനിലോ അംഗങ്ങളായ മുഴുവന്‍ ആളുകളുടെയും പേര് വിവരങ്ങള്‍ അടങ്ങിയ ലിസ്റ്റും ഇലക്ഷന്‍ ഐഡി നമ്പറും വോട്ട് രേഖപ്പെടുത്തുമെന്നുള്ള പ്രതിജ്ഞയും വില്ലേജ് ഓഫീസര്‍ക്ക് കൈമാറുകയാണ് ചാലഞ്ച് ഏറ്റെടുക്കുന്നതിന്റെ ആദ്യഘട്ടമായി ചെയ്യേണ്ടത്.

20 ന് താഴെ അംഗങ്ങളുള്ള ടീം, 20 മുതല്‍ 50 വരെയുള്ള ടീം 50 മുതല്‍ 100 വരെയുള്ള ടീം, 100 ന് മുകളില്‍ അംഗങ്ങളുള്ള ടീം എന്നിങ്ങനെ നാല് കാറ്റഗറിയിലുള്ള ടീമുകള്‍ക്കാണ് ചാലഞ്ച് ഏറ്റെടുക്കാന്‍ അവസരം.
മുന്‍ തെരഞ്ഞെടുപ്പുകളില്‍ നഗരങ്ങളിലെ പല പ്രദേശങ്ങളിലും വോട്ടിംഗ് ശതമാനം കുറഞ്ഞതിനാലാണ് ഇത്തരം ഒരു ചലഞ്ചുമായി ജില്ലാഭരണകൂടം മുന്നിട്ടിറങ്ങന്നത്.

സ്വീപ്പിന്റെ ആഭിമുഖ്യത്തില്‍ നിരവധി ബോധവല്‍കരണ പരിപാടികളാണ് തെരഞ്ഞെപ്പിനോടനുബന്ധിച്ച് ജില്ലാഭരണകൂടം നടപ്പിലാക്കുന്നത്. ചാലഞ്ച് കൃത്യമായി ചെയ്യുന്നവര്‍ക്ക് ജില്ലാ ഭരണകൂടം നല്‍കുന്ന എക്‌സലന്‍സ് ഇന്‍ കമ്മിറ്റ്‌മെന്റ് അവാര്‍ഡ് ലഭിക്കും.

സമൃദ്ധിയിലേയ്‌ക്കും ഐശ്വര്യത്തിന്റെയും വെളിച്ചത്തിന്റെയും അറിവിന്റെയും പുതിയ ലോകത്തേയ്‌ക്ക്‌ കടന്നു കൊണ്ട് ഒരു വിഷു കൂടെ മറയുമ്പോൾ തന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷങ്ങളിലൂടെ കടന്നുപോവുകയാണ് വടകരക്കാരൻ സുനിൽ മുതുവന.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
Loading...