രക്താര്‍ബുദ രോഗിക്ക് കൈത്താങ്ങായി നവ ദമ്പതികള്‍

By | Thursday January 24th, 2019

SHARE NEWS

വടകര : രക്താര്‍ബുദ രോഗിക്ക് മംഗല്യപന്തലില്‍ നിന്ന് ഒരു കൈ സഹായം. രക്താര്‍ബുദം പിടിപെട്ട ഏറാമല പെരുമ്പുഴക്കര രൂപേഷിനാണ് ഓര്‍ക്കാട്ടേരി എരോത്ത് അഫ്‌നാസും നവവധു വെള്ളൂര്‍ പാനോളി അമ്മദിന്റെ മകള്‍ മുബീനയും ചേര്‍ന്ന് പതിനായിരം രൂപ കൈമാറിയത്.

വടകര ശാദിമഹലില്‍ നടന്ന വിവാഹത്തിനിടെ ഏറാമല പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സന്തോഷ്‌കുമാര്‍ സഹായം ഏറ്റുവാങ്ങി.

രൂപേഷിന് ബ്ലഡ്ക്യാന്‍സറിന് പുറമെ മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയ കൂടി ചെയ്യേണ്ടതുണ്ട്. 50 ലക്ഷം രൂപയ്ക്ക് മുകളില്‍ ചികിത്സക്കായി ചെലവു വരും.

ഈ ഭീമമായ സാമ്പത്തിക ബാധ്യത രൂപേഷിന്റെ കുടുംബത്തെ സംബന്ധിച്ചിടത്തോളം ചിന്തിക്കാന്‍ പോലും കഴിയാത്ത സാഹചര്യമാണുള്ളത്.

പണം സ്വരൂപിക്കാന്‍ ചികിത്സാ സഹായ കമ്മറ്റി പ്രവര്‍ത്തിച്ചു വരികയാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read