കല്ലാച്ചിയിലെ വനിതാ സഹകരണസംഘത്തിലെ തിരിമറി ; അറസ്റ്റിലായ സെക്രട്ടറി കോണ്‍ഗ്രസുകാരെന്ന് സിപിഎം

By | Thursday December 6th, 2018

SHARE NEWS

നാദാപുരം:   81 ലക്ഷം രൂപയുടെ തിരിമറി നടത്തി വനിതാ സഹകരണ സംഘം സെക്രട്ടറി അറസ്റ്റിലായ സംഭവം വിവാദത്തിലേക്ക്.  കല്ലാച്ചിയില്‍ സി.പി.എമ്മിന്റെ നിയന്ത്രണത്തിലുള്ള സഹകരണസംഘത്തിന്റെ കീഴില്‍ സെക്രട്ടറിയായി പാര്‍ട്ടിക്കാരനല്ലാത്തയാളെ നിയമിച്ചത്  നേരത്തെ തന്നെ ചൂടേറിയ ചര്‍ച്ചയ്ക്കിടയാക്കിയിരുന്നു.

തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സഹകരണ സംഘം സെക്രട്ടറി പുറമേരി കോടഞ്ചേരി മണ്ടോള്ളതില്‍ എന്‍.വി. വിപിനുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ പാര്‍ട്ടിയെ ആക്ഷേപിക്കാന്‍ വിഷയം ഉപയോഗിക്കാന്‍ തുടങ്ങിയതോടെ വിപിന്‍ കോണ്ഗ്രസ് പ്രവര്‍ത്തകനാനെന്ന് ചൂണ്ടി കാണിച്ച് സിപിഎം പ്രതിരോധത്തിനിറങ്ങുകയാണ്.

വനിതാ സഹകരണസംഘം നാദാപുരം പഞ്ചായത്ത് പ്രസിഡന്റും റിട്ട. പ്രധാനാധ്യാപികയുമായ കെ. ശ്യാമള നല്‍കിയ പരാതിയിലാണ് വിപിനിനെതിരെ കേസെടുത്തത്. പത്തുവര്‍ഷത്തിനിടയില്‍നടന്ന സാമ്പത്തിക തിരിമറിയില്‍ 81 ലക്ഷം രൂപ ബാങ്കിനെ കബളിപ്പിച്ചതായാണ് ബാങ്ക് അധികൃതര്‍ പോലീസിന് നല്‍കിയ പരാതി. 2017 ഓഗസ്റ്റിലാണ് ക്രമക്കേട് നടന്നതായി കണ്ടെത്തിയത്.

സെപ്റ്റംബറില്‍ സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പണം തിരിച്ചടച്ച് പ്രശ്‌നം തീര്‍ക്കാമെന്ന സെക്രട്ടറിയുടെ ഉറപ്പില്‍ ആദ്യം ബാങ്കധികൃതര്‍ നടപടിക്കൊരുങ്ങിയിരുന്നില്ല. സസ്‌പെന്‍ഷനിലായ സെക്രട്ടറി 45 ലക്ഷം രൂപ തിരിച്ചടച്ചിരുന്നു. തിരിച്ചടവ് മുടങ്ങിയതോടെയാണ് അധികൃതര്‍ പരാതിയുമായി രംഗത്തെത്തിയത്. നാദാപുരം പോലീസ് കേസടുത്തതിനുപിന്നാലെ മൂന്നുസാക്ഷികളില്‍നിന്ന് തെളിവെടുപ്പ് നടത്തിയിരുന്നു. അവധിദിനങ്ങളില്‍പോലും സഹകരണ സംഘത്തിന്റെ അക്കൗണ്ടില്‍നിന്ന് പണം പിന്‍വലിച്ചതായി പോലീസിന്റെ പ്രാഥമികപരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.

വ്യാജരേഖ ചമക്കല്‍, വിശ്വാസവഞ്ചന, ചതി തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് സഹകരണസംഘം സെക്രട്ടറിക്കെതിരേ പോലീസ് കേസെടുത്തത്.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read