അഴിയൂരില്‍ പതിമൂന്നര ടണ്‍ കോഴി മാലിന്യം ശാസ്ത്രീയമായ രീതിയില്‍ സംസ്‌കരിച്ചു

By | Tuesday January 8th, 2019

SHARE NEWS

വടകര: ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെ ആരംഭിച്ച കോഴി മാലിന്യ സംസ്‌കരണ പദ്ധതി പ്രകാരം ഡിസംബര്‍ 31 വരെ.13582 കിലോ കോഴി മാലിന്യങ്ങള്‍ സംസ്‌കരിച്ചതായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി .ഷാഹുല്‍ ഹമീദ് അറിയിച്ചു.

കോഴി മാലിന്യ സംസ്‌ക്കരണത്തിലൂടെ വരുമാനം നേടുന്ന കോഴിക്കോട് ജില്ലയിലെ ആദ്യത്തെ ഗ്രാമ പഞ്ചായത്താണ് അഴിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രത്യേക ഫീസറില്‍ മാലിന്യം സൂക്ഷിച്ച് എല്ലാ ദിവസവും ഇതിനായി സജ്ജീകരിച്ച വാഹനത്തില്‍ മാലിന്യം, താമരശ്ശേരിയില്‍ ജില്ല ഭരണകൂടം തയ്യാറാക്കിയ സംസ്‌കരണ പഌന്റില്‍ കൊണ്ട് പോയി മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്നതാണ് പദ്ധതി. അഴിയൂര്‍ ഗ്രാമ പഞ്ചായത്തില്‍ 11 കോഴി കടകളിലാണ് പദ്ധതി ആരംഭിച്ചത്.

പദ്ധതി പ്രകഒരു കിലോ മാലിന്യം സംസ്‌കരിക്കുമ്പോള്‍ 10 പൈസ ഗ്രാമ പഞ്ചായത്തിന് ലഭിക്കുന്നു. ആദ്യ ഗഡു 1358 രൂപ യുടെ ചെക്ക് ഫ്രഷ് കട്ട് ജനറല്‍ മാനേജര്‍ യുജിന്‍ ജോണ്‍സണ്‍, അഴിയൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റീന രയരോത്തിന് പഞ്ചായത്തില്‍ വെച്ച് നടന്ന ചടങ്ങില്‍ വെച്ച് കൈമാറി.

യോഗത്തില്‍ വൈസ് പ്രസിഡന്റ് റീന രയരോത്ത് അദ്ധ്യക്ഷത വഹിച്ചു.ചടങ്ങില്‍ സ്ഥിരം സമിതി അദ്ധ്യക്ഷകളായ, ജാസ്മിന കല്ലേരി, ഉഷ ചാത്തംങ്കണ്ടി, സുധ മാളിയക്കല്‍, പഞ്ചായത്ത് സിക്രട്ടറി .ടി .ഷാഹുല്‍ ഹമീദ്, മെംബര്‍മാരായ ഉഷ കുന്നുമ്മല്‍, സുകുമാരന്‍ കല്ല റോത്ത്’, ശ്രീജേഷ് കുമാര്‍, വഫ ഫൈസല്‍, ശുഭ മുരളിധരന്‍.കെ.ലീല, സാഹിര്‍ പുനത്തില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബാലന്‍ വയലേരി എന്നിവര്‍ പങ്കെടുത്തു. പദ്ധതിയുമായി സഹകരിക്കാത്ത കോഴി കടകളുടെ ലൈസന്‍സ് റദ്ധ് ചെയ്ത് അടച്ച് പൂട്ടുന്നതാണ് എന്ന് സിക്രട്ടറി യോഗത്തില്‍ അറിയിച്ചു
.ചടങ്ങില്‍ കോഴി കച്ചവടക്കാരും പങ്കെടുത്തു. എല്ലാമാസവും ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റിയുടെ നേത്യത്തില്‍ കടകളില്‍ പരിശോധന നടത്തി മാലിന്യം കൃത്യമായി ഏജന്‍സിക്ക് നല്‍ക്കുന്നുണ്ടോ എന്ന് ബില്ല് പരിശോധിച്ച് ഉറപ്പ് വരുത്തു

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
Loading...