Categories
Breaking News

ചോമ്പാല ഹാര്‍ബര്‍ അടച്ചിടും

വടകര: ചോമ്പാല ഹാര്‍ബറില്‍ ധാരാളംപേര്‍ സാമൂഹിക അകലം പാലിക്കാതെ പ്രവേശിക്കുന്നതിനാലും കോവിഡ് വ്യാപനം വര്‍ദ്ധിച്ച സാഹചര്യത്തിലും അഴിയൂരില്‍ ചോമ്പാല്‍ ഹാര്‍ബറിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കാന്‍ തീരുമാനിച്ചു.


ഹാര്‍ബര്‍ പ്രവര്‍ത്തിക്കുന്നത് പ്രോട്ടോകോള്‍ പാലിക്കാതെയാണെന്ന് ആക്ഷേപം ഉയര്‍ന്നതിനെതുടര്‍ന്നാണ് തീരുമാനം. ആര്‍.ഡി.ഒ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതി വിലയിരുത്തി. ഇന്ന് രാവിലെ വടകര ഇന്‍സിഡന്റ് കമാന്‍ഡര്‍ അനുപം ഐ.എ.എസിന്റെ നേതൃത്വത്തില്‍ ഹാര്‍ബറില്‍ ഉന്നതതല യോഗത്തിലാണ് ഇന്ന് 5 മണി മുതല്‍ ഹാര്‍ബറിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ തീരുമാനമെടുത്തത്. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മര്‍, വാര്‍ഡ് മെമ്പര്‍ ലീല.കെ, മെമ്പര്‍ പി.കെ.പ്രീത, സി.ഐ ശിവന്‍ ചോടത്ത് ,തഹസില്‍ദാര്‍ എന്‍.മോഹനന്‍, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ഹമീദ്, എസ്.ഐ.ബാബു കോസ്റ്റല്‍ പോലീസ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ദില്‍ന ഒ.എസ് യൂണിയന്‍ പ്രതിനിധികള്‍, ഹാര്‍ബര്‍ വികസന സമിതി അംഗങ്ങള്‍, ,എന്നിവര്‍ പങ്കെടുത്തു

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP