ചോറോട് ഇതര സംസ്ഥാന തൊഴിലാളികളുടെതാമസ കേന്ദ്രങ്ങളില്‍ പരിശോധന

By | Tuesday June 25th, 2019

SHARE NEWS

വടകര: ‘ഹെല്‍ത്തി കേരള’ പരിശോധനയുടെ ഭാഗമായി ചോറോട് ഗ്രാമപഞ്ചായത്തില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ 26 സ്ഥാപനങ്ങള്‍ പരിശോധിച്ചു. ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളും പരിശോധന നടത്തി. സ്ഥാപനങ്ങളുടെ ശുചിത്വ നിലവാരം, കൊതുകു പെരുകുന്ന സാഹചര്യം സൃഷ്ടിക്കല്‍, പൊതുസ്ഥലങ്ങളില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത്, ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ തുടങ്ങിയവ പരിശോധിച്ച് 3 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. നിരോധിത പുകയില ഉല്‍പ്പന്ന ഉപയോഗം ശ്രദ്ധയില്‍പ്പെട്ടതിന് വ്യക്തിക്കും സ്ഥാപന ഉടമയ്ക്കും പിഴയായി COTPAപ്രകാരം 400 / രൂപ പിഴ ഈടാക്കി.
പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി കൊതുകുനിവാരണം, വ്യക്തി ശുചിത്വം, കുടിവെള്ള ശുചിത്വം, ആഹാരശുചിത്വം എന്നിവ പാലിക്കണമെന്നും, പകര്‍ച്ചവ്യാധികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്നും മെഡിക്കല്‍ ഓഫീസര്‍ ഡോ: ഡെയ്‌സി ഗോരേ അറിയിച്ചു.
പരിശോധനയ്ക്ക് ജൂനി: ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.ജയരാജ്, റീഷ്മ.എം, ഇന്ദിര.സി. എന്നിവര്‍ നേതൃത്വം നല്‍കി.

 

 

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്
Loading...