കേന്ദ്രസര്‍ക്കാറിന്റെ തൊഴില്‍ നിയമഭേദഗതിക്കെതിരെവടകരയില്‍ സിഐടിയു പ്രതിഷേധം

By | Friday May 22nd, 2020

SHARE NEWS

വടകര: കേന്ദ്രസര്‍ക്കാറിന്റെ തൊഴില്‍ നിയമഭേദഗതിക്കെതിരായും വൈദ്യുതി മേഖല പൂര്‍ണമായും സ്വകാര്യവല്‍ക്കരിക്കാനുള്ള വൈദ്യുതി നിയമം (ഭേദഗതി) ബില്‍ 2020 നീക്കത്തിനെതിരായും ദേശീയ തലത്തില്‍ നടക്കുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി ഇലക്ട്രിസിറ്റി മേഖലയിലെ സംയുക്ത ട്രേഡ് യൂണിയനായ NCCOEEE യുടെ നേതൃത്വത്തില്‍ വടകര പുതിയ ബസ്സ് സ്റ്റാന്‍ഡിനു സമീപം പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു .

പ്രതിഷേധം ഓഫീസ് അസോസിയേഷന്‍ നേതാവ് ദ്വിപിന്‍ദാസ് ഉദ്ഘാടനം ചെയ്തു . വര്‍ക്കേഴ്‌സ് അസോസിയേഷന്‍ (CITU) വടകര ഡിവിഷന്‍ അസി.സെക്രട്ടറി സുരേഷ് ചെറിയാണ്ടിയില്‍ സംസാരിച്ചു.
കെ.കെ.ദിനേശന്‍ സ്വാഗതവും സുധീരന്‍ വി. പി. അദ്ധ്യക്ഷത വഹിച്ചു.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്