വടകരയിലെ ഗ്രീൻ ടെക്നോളജി സെൻ്ററും മാലിന്യമുക്ത സംവിധാനവും മാതൃകാപരമെന്ന് മുഖ്യമന്ത്രി

By | Saturday September 5th, 2020

SHARE NEWS

വടകര : വടകരയിലെ ഗ്രീൻ ടെക്നോളജി സെൻ്ററും മാലിന്യ മുക്തസംവിധാനവും മാതൃകാപരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു .

വടകര നഗരസഭ മാലിന്യ മുക്തപ്രഖ്യാപനവും ഗ്രീൻ ടെക്നോളജി സെൻ്റർ ഉദ്ഘാടനവും വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വടകരയിലെ കരിമ്പനത്തോട് ജനപങ്കാളിത്തത്തോടെ ശുദ്ധീകരിച്ച് നീരൊഴുക്ക് വർധിപ്പിച്ചത് പ്രശംസനീയമാണ് .

നാടിൻ്റെ വികസന പ്രവർത്തനങ്ങൾക്ക് ജനപക്ഷത്ത് നിന്ന് പ്രവർത്തിക്കുന്ന നഗരസഭയാണ് വടകര നഗരസഭ .

മാലിന്യ നിർമാർജനമെന്ന വെല്ലുവിളി നല്ല നിലയിൽ ഏറ്റെടുത്ത് പ്രവർത്തിക്കുന്നത് പ്രശംസനീയമാണ് .

ജലാശയങ്ങളും നീർച്ചാലുകളും നെൽപാടങ്ങളും പുഞ്ചകളുമൊക്കെ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് നമ്മൾ.

കേന്ദ്രീകൃത മാലിന്യകേന്ദ്രങ്ങൾ വരുന്നത് കൊണ്ട് ജനങ്ങൾക്ക് യാതൊരു വിധ പ്രയാസവും ഉണ്ടാവില്ലെന്നും ജനവാസ കേന്ദ്രത്തിൽ വന്നാലും ഒരു വിധത്തിലുള്ള ബുദ്ധിമുട്ടുമുണ്ടാവുകയില്ലെന്നും അദ്ദേഹം പറഞ്ഞു.

മാലിന്യ സംസ്ക്കരണവും ജലസംരക്ഷണവുമൊക്കെ പരിസ്ഥിതി സാക്ഷരതയുടെ ഭാഗമാണ്.

വിവിധങ്ങളായ പ്രവർത്തനങ്ങൾ കൊണ്ട് വടകര നഗരസഭ മാതൃകയായിട്ടുണ്ട്.

വടകരയിലെ ഗ്രീൻ ടെക്നോളജി സെൻ്ററിന് ബഹുജന പിന്തുണയുണ്ടാകുമെന്ന് ഉറപ്പാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മൂന്നു വർഷത്തെ ക്രമാനുഗതമായ പ്രവർത്തനത്തിലൂടെയാണ് വടകരനഗരസഭ ഈ നേട്ടം കൈവരിക്കുന്നത്.

മാലിന്യ സംസ്ക്കരണത്തോടൊപ്പം കുടുംബശ്രീ സംവിധാനത്തിൽ ഹരിത സംരംഭങ്ങളാണ് വടകരയിൽ ഉള്ളത്.

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് നിരോധിച്ച സാഹചര്യത്തിൽ ബദൽ ഉൽപന്നങ്ങൾ നിർമ്മിക്കുന്ന ഗ്രീൻ ഷോപ്പ് ,ഇലക്ട്രോണിക് വേസ്റ്റുകൾ റിപ്പയർ ചെയ്യുന്ന റിപ്പയർ ഷോപ്പ് ,ഗ്രീൻ പ്രോട്ടോകോൾ സേവനം നൽകുന്ന റെൻ്റ് ഷോപ്പ് ,ജൈവ മാലിന്യ സംസ്ക്കരണ ഉപാധികൾ പരിചയപ്പെടുത്തുന്ന ക്ലീൻ ലിനസ്സ് സെൻ്റർ ,കാർഷികവൃത്തി ചെയ്യുന്ന ഗ്രീൻ ആർമി ,വസ്ത്രങ്ങളും മറ്റ് ഉൽപന്നങ്ങളും കൈമാറ്റം ചെയ്യുന്ന സ്വാപ്ഷോപ്പ് , നഗരസഭയെ കാർബൺ ന്യൂട്രൽ ആക്കി മാറ്റാൻ ഗ്രീൻ ടെക്നോളജി സെൻറർ എന്നീ പ്രവർത്തനങ്ങൾ നഗരസഭ നടത്തുന്നു.

നൂറിൽ 94 മാർക്കാണ് ഹരിത കേരള മിഷൻ ജില്ലാതല സമിതി പരിശോധനയിൽ വടകര നഗരസഭയ്ക്ക് ലഭിച്ചതെന്ന് ഹരിത കേരള മിഷൻ ജില്ലാ കോർഡിനേറ്റർ പി പ്രകാശ് അറിയിച്ചു .

ഗ്രീൻ ടെക്നോളജി സെൻ്ററിൻ്റെ പ്രവർത്തനങ്ങൾ മണലിൽ മോഹനൻ പരിചയപ്പെടുത്തി .

നഗരസഭ കൗൺസിൽ ഹാളിൽ നടന്ന കോവിഡമാനദണ്ഡപ്രകാരം നടന്ന യോഗത്തിൽ നഗരസഭ ചെയർമാൻ
കെ ശ്രീധരൻ അധ്യക്ഷനായി .

വൈസ് ചെയർമാൻ കെ പി ബിന്ദു ,സീറോ വേസ്റ്റ് വടകര കോർഡിനേറ്റർ മണലിൽ മോഹനൻ , നഗരസഭ സെക്രട്ടറി അരുൺ രംഗൻ ,ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി അശോകൻ ,കൗൺസിലർ കെ ടി കേളു തുടങ്ങിയവർ പങ്കെടുത്തു .

Tags: , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Leave a Reply

Your email address will not be published. Required fields are marked *