Categories
Flash News

കോളേജ് അധ്യാപകര്‍ ഹയര്‍ സെക്കണ്ടറിയിലേക്കോ ? ശമ്പള പരിഷ്‌കരണം ആശാസ്ത്രീയമെന്ന് ആക്ഷേപം

വടകര : ഉന്നത വിദ്യാഭ്യാസ മേഖലയിലെ നിരന്തര പ്രശ്‌നങ്ങള്‍ കോളേജ് അദ്ധ്യാപക ജോലി അനാകര്‍ഷകമാക്കിയെന്നും അസി.പ്രൊഫസര്‍ക്ക് ഇപ്പോഴും ഓഫീസ് അസിസ്റ്റന്റിനേക്കാള്‍ കുറഞ്ഞ ശമ്പള സ്‌കെയി ലാണുള്ളതെന്നും ജി.സി.ടി.ഒ കോഴിക്കോട് ജില്ലാ കമ്മറ്റി അഭിപ്രായപ്പെട്ടു.


ശമ്പള പരിഷ്‌കരണം നടപ്പിലാക്കുന്നതിലുള്ള കാലതാമസവും, പ്രമോഷന്‍ സാദ്ധ്യതകളിലെ നൂലാമാലകളും ഈ തസ്തികയോടുള്ള പ്രിയം കുറക്കുവാന്‍ കാരണമാകുന്നുണ്ട്. പത്ത് വര്‍ഷം കൂടുമ്പോഴുള്ള യൂ ജി സി ശമ്പള പരിഷ്‌കരണം അഞ്ചു വര്‍ഷം കൂടുമ്പോഴുള്ള സംസ്ഥാന ജീവനക്കാരുടെ ശമ്പള പരിഷ്‌കരണവുമായി ഒത്തു നോക്കുമ്പോള്‍ ഹയര്‍ സെക്കന്ററി മേഖലയില്‍ നിന്നും കോളേജ് പ്രഫസര്‍ തസ്തികയിലേക്ക് വന്ന പലരും തിരിച്ച് പോകാനുള്ള തയ്യാറെടുപ്പിലാണ്. കൊയിലാണ്ടി ഗവണ്‍മെന്റ് കോളേജില്‍ നിന്ന് ഒരു അദ്ധ്യാപകന്‍ ഹയര്‍ സെക്കന്ററി വകുപ്പിലേക്ക് തിരികെ പോയിട്ടുണ്ട്.
രണ്ടു പേര്‍ തിരികെ പോകുവാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.പല കോളേജുകളിലും ഇത്തരത്തില്‍ മടങ്ങിപ്പോകുവാന്‍ അദ്ധ്യാപകര്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ്. നിലവിലെ അസി. പ്രഫസര്‍ ശമ്പള സ്‌കെയില്‍ ഹയര്‍ സെക്കന്ററി സീനിയര്‍ അദ്ധ്യാപകരേക്കാള്‍ കുറവായതിനാലാണ് പലരെയും ഇതിനായി പ്രേരിപ്പിക്കുന്നത്.


പതിനാലു വര്‍ഷമായി മുടങ്ങിക്കിടക്കുന്ന യൂ ജി സി ശമ്പള പരിഷ്‌കരണം, പ്രിന്‍സിപ്പല്‍ നിയമനം എന്നിവ അടിയന്തിരമായി നടപ്പിലാക്കണമെന്ന് ജി സി ടി ഒ കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യ പ്പെട്ടു. ജില്ലാ ഭാരവാഹികളായി ഡോ. ഭാര്‍ഗവന്‍ കെ., പ്രൊഫ: ലിബി കെ. സി., പ്രൊഫ: ജസ്ലീല്‍ കെ., പ്രൊഫ: ഡാലിയ കെ സ്, പ്രൊഫ: ഹരി യു ആര്‍ എന്നിവരെ തിരഞ്ഞെടുത്തു.


Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS

NEWS ROUND UP