Categories
Flash News

കോണ്‍ഗ്രസിന് പുതു നേതൃത്വം ; പ്രവാസ ലോകത്തും ആഘോഷം

വടകര: പ്രതിപക്ഷ നേതാവായി വി.ഡി സതീശനെയും കെപിസിസി പ്രസിഡന്റായി കെ സുധാകരനെയും തിരഞ്ഞെടുത്തതില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആവേശവും ആഘോഷവും. കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തു സംസ്ഥാന വിവിധ ഭാഗങ്ങളില്‍ അവര്‍ സന്തോഷം പങ്കു വെയ്ക്കുകയാണ്. വിവിധ പ്രവാസി സംഘടനകളുടെ നേതൃത്വത്തില്‍ പ്രവാസ ലോകത്തും കോണ്‍ഗ്രസ് അനുകൂലികള്‍ സന്തോഷം പങ്കും വെയ്ക്കുകയാണ്.


പ്രതിപക്ഷ നേതാവായി വി.ഡി സതീശനെയും കെപിസിസി പ്രസിഡന്റായി കെ സുധാകരനെയും തിരഞ്ഞെടുത്തതില്‍ സന്തോഷം പങ്കുവെച്ച് ഇന്‍കാസ് യൂത്ത് വിംഗ്. ഖത്തര്‍ ഇന്‍കാസ് യൂത്ത് വിങ് പ്രവര്‍ത്തകര്‍ കേക്ക് മുറിച്ച് ആഘോഷിച്ചു. ഹൈക്കമാന്റിന്റെ പുതിയ തീരുമാനം കോണ്‍ഗ്രസ്സ് പാര്‍ട്ടിക്ക് പുത്തന്‍ ഉണര്‍വേകുന്നതിനും യുവതലമുറയെ കര്‍മ്മനിരതരാക്കുന്നതിനും ഉപകരിക്കുമെന്ന് പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എം പി യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് വരുമോയെന്നതും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉറ്റു നോക്കുകയാണ്. ഗ്രൂപ്പ് രാഷ്ട്രീയത്തിന് അതീതമായി കോണ്‍ഗ്രസ് വികാരം ഉയര്‍ത്തി പിടിക്കുന്ന നേതൃത്വം ഉയര്‍ന്ന് വരുന്നതിനെ ഏറെ സന്തോഷത്തോടെയാണ് പ്രവര്‍ത്തകര്‍ സ്വീകരിക്കുന്നത്.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Vatakaranews Live

RELATED NEWS