SHARE NEWS


വടകര: ട്രോളിംഗ് നിരോധന കാലയളവിന് ശേഷം ജില്ലയില്‍ ബേപ്പൂര്‍ ഫിഷറീസ് സ്റ്റേഷന് കേന്ദ്രീകരിച്ച് കടല്‍രക്ഷാ ഗാര്‍ഡുമാരെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കും. കടല്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പരിചയമുള്ളവര്‍ക്കും ട്രെയിനിംഗ് ലഭിച്ചവര്‍ക്കും മുന്‍ഗണന.
താല്പര്യമുള്ളവര് ജൂലൈ 22 ന് രാവിലെ 10 മണിയ്ക്ക് ബേപ്പൂര്‍ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തില്‍ ബയോഡാറ്റ, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, പരിചയ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയില്‍ കാര്‍ഡ്, മത്സ്യത്തൊഴിലാളി പാസ് ബുക്ക് എന്നിവയുടെ പകര്‍പ്പ് സഹിതം അഭിമുഖത്തിന് എത്തണം. ഫോണ്‍ : 0495 2414074.