സി ഒ ടി നസീറിന് 700 താഴെ വോട്ട് അപരന്‍മ്മാര്‍ക്ക് സ്വാധീനിക്കാന്‍ കഴിഞ്ഞില്ല

By | Thursday May 23rd, 2019

SHARE NEWS

വടകര : കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ അപരന്മാർ വിധി നിർണയിച്ച സ്വതന്ത്ര സ്ഥാനാർഥിക്കും അപരന്മാർ ക്കും ഇത്തവണ സ്വതന്ത്ര സ്ഥാനാർഥികൾക്കും അപരന്മാർ ക്കും ഒരു സ്വാധീനവും ചെലുത്താൻ കഴിഞ്ഞില്ല. തലശ്ശേരിയിലെ മുൻ സിപി ഐ എം പ്രവർത്തകൻ സി ഒ ടി നസീറിന് ഈ തിരഞ്ഞെടുപ്പിൽ നേടാൻ കഴിഞ്ഞത് 700 ഇൽ താഴെ വോട്ട് മാത്രം.

ഇപ്പോൾ ആം ആദ്മി അനുഭാവി കൂടിയായ നസീറിന് ആം ആദ്മി പാർട്ടി യുടെ വോട്ട് ലഭിക്കുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നു. എന്നാൽ ഇത് അസ്ഥാനത്തായി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആറായിരത്തിൽ പരം വോട്ടുകൾ ആം ആദ്മി സ്ഥാനാർത്ഥി അലി അക്ബറിന് ലഭിച്ചിരുന്നു. നാഷണൽ ലേബർ പാർട്ടി സ്ഥാനാർഥി എപി ജിതേഷ് മൂവായിരത്തോളം വോട്ട് നേടിയപ്പോൾ സ്വതന്ത്ര സ്ഥാനാർഥിയായ സന്തോഷ് കുമാർ ആയിരത്തി മുന്നൂറോളം വോട്ട് നേടി.

മുരളീധരനെ ഒരു അപരനെ ആയിരത്തോളം വോട്ട് ലഭിച്ചു മറ്റൊരു അപരനെ 600 ഇൽ താഴെ വോട്ട് മാത്രമാണ് ലഭിച്ചത്. ജയരാജനെ അപരനായ ആൾക്ക് എഴുന്നൂറോളം വോട്ട് ലഭിച്ചു. 12 സ്ഥാനാർത്ഥികൾ ഉള്ള വടകരയിൽ ഒമ്പതാം സ്ഥാനത്താണ് സി ഒ ഡി നസീർ. സിപിഐ എം എൽ സ്ഥാനാർഥി കെ സുധാകരനെ 600 താഴെ വോട്ട് മാത്രമാണ് ലഭിച്ചത്. തൊട്ടിൽപ്പാലം സ്വദേശിയും സ്വതന്ത്ര സ്ഥാനാർഥിയുമായ ആലുവ അനീഷിന് 300 താഴെ വോട്ടാണ് ലഭിച്ചത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്