അഴിയൂരില്‍ ഇന്നും കോവിഡ് ; ഇതര സംസ്ഥാനങ്ങളില്‍ നിന്ന് 127 പേരെത്തി

By | Saturday May 23rd, 2020

SHARE NEWS

വടകര: അഴിയൂരില്‍ ഇന്നും കോവിഡ് പോസിറ്റീവ് കേസ്. തലശ്ശേരി ജനറല്‍ ആശുപത്രി ജീവനക്കാരികളായ ചോമ്പാല സ്വദേശിനിക്കാണ് കോവിഡ് സ്ഥിതീകരിച്ചത്. ഇതര സംസ്ഥാനങ്ങളില്‍ 127 പേര്‍ അഴിയൂരിലെത്തി. 3 പേര്‍ കൊറൊണ കെയര്‍ സെന്ററിലും ബാക്കിയുള്ളവര്‍ വീടുകളിലും നിരീക്ഷണത്തിലാണ്. നിലവില്‍ കൊറൊണ കെയര്‍ സെന്ററില്‍ ഉണ്ടായിരുന്ന 3 പേര്‍ വീടുകളിലേക്ക് പോയി. പുതുതായി ഒരു കോറണ കെയര്‍ സെന്റര്‍ കൂടി ആരംഭിച്ചു.

അവിടെ രണ്ട് പേര്‍ പുതുതായി നിരീക്ഷണത്തിലാക്കി. 11 പേര്‍ വിദേശത്ത് നിന്ന് വന്നിട്ടുണ്ട് അതില്‍ അഞ്ച് പേര്‍ സര്‍ക്കാര്‍ ക്വറെന്റയിന്‍ സെന്ററിലാണ്. അവിടെയുള്ള 32 വയസ്സ് കാരന് കൊവിഡ് 19 പോസ്റ്റിവ് ആയിട്ടുണ്ട്, നിലവില്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. കുവൈറ്റില്‍ നിന്ന് 20 ന് കണ്ണൂര്‍ ഏയര്‍പോര്‍ട്ടിലാണ് വന്നത്. അഴിയൂരുമായി യാതൊരു സമ്പര്‍ക്കവുമില്ല. ബാക്കിയുള്ള ആറ് പേര്‍ വീടുകളില്‍ നീരീക്ഷണത്തിലാണ്. പരീക്ഷ നടത്തുന്നതിന് മുമ്പായി അഴിയൂര്‍ ഹൈസ്‌കൂള്‍ ഫയര്‍ & റെസ്‌ക്യു വകുപ്പിന്റെ സഹായത്തോടെ അണു നശീകരണം നടത്തി

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Leave a Reply

Your email address will not be published. Required fields are marked *