കോഴിക്കോട്: ആദ്യഘട്ട കോവിഡ് വാക്സിന് വിതരണത്തിന്റെ ഭാഗമായി ജില്ലയിലും വാക്സിന് വിതരണം ആരംഭിച്ചു. ആദ്യഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് വാക്സിന് നല്‍കുന്നത്. സ്വകാര്യ ആശുപത്രികളില്‍നിന്നുള്‍പ്പെടെ 33,799 പേരാണ് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തതിരുന്നത് .
മന്ത്രി എ കെ ശശീന്ദ്രന്, എം കെ രാഘവന് എംപി, എ പ്രദീപ്കുമാര്‍ എംഎല്‍എ എന്നിവര്‍ സൂം കോണ്‍ഫറന്‍സ് വഴി പങ്കാളികളായി.

ബീച്ച് ആശുപത്രിയിലെ വാക്സിനേഷന് ചടങ്ങില്‍ മേയര്‍ ഡോ. ബീന ഫിലിപ്പ് പങ്കെടുത്തു.
മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കലക്ടര്‍ സാംബശിവ റാവു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല എന്നിവരുടെ സാന്നിധ്യത്തിലാണ് വാക്സിനേഷന് തുടക്കം കുറിച്ചത്.

വാക്സിനേഷനുശേഷം മറ്റ് അസ്വസ്ഥതകള്‍ ഉണ്ടായാല്‍ അത് പരിഹരിക്കാനുള്ള ആംബുലന്‍സ് അടക്കമുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. ഒരു കേന്ദ്രത്തില്‍ 100 പേര് വീതം 11 കേന്ദ്രങ്ങളിലായി 1100 പേര്‍ക്ക് ഒരു ദിവസം വാക്സിന് നല്‍കും. ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും കോവിഡ് പോസിറ്റീവ് ആയവര്‍ക്കും വാക്സിന് നല്‍കില്ല.

കോഴിക്കോട് മെഡിക്കല്‍ കോളേജ്, ജനറല്‍ ആശുപത്രി, ജില്ലാ ആയുര്‍വേദ ആശുപത്രി, ഫറോക്ക് ഇഎസ്ഐ ആശുപത്രി, പേരാമ്പ്ര, നാദാപുരം, കൊയിലാണ്ടി താലൂക്ക് ആശുപത്രികള്‍, പനങ്ങാട് കുടുംബാരോഗ്യകേന്ദ്രം, നരിക്കുനി, മുക്കം സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, ആസ്റ്റര്‍ മിംസ് എന്നിവിടങ്ങളിലാണ് വാക്സിനേഷന് നടക്കുന്നത്.

News from our Regional Network
RELATED NEWS
