Categories
Breaking News

തിരുവള്ളൂരില്‍ സിപിഎം പ്രവര്‍ത്തകര്‍ സ്ഥലം കൈയേറിയെന്ന് കോണ്‍ഗ്രസ്

വടകര : തിരുവള്ളൂര്‍ ഗ്രാമപ്പഞ്ചായത്ത് 17ാം വാര്‍ഡിലെ കൊക്കോളി ആഷിക്കിന്റെ സ്ഥലം കൈയേറി റോഡ് വെട്ടുകയും വീട്ടിലെ സ്ത്രീകളെയുപ്പെടെ മര്‍ദിക്കുകയും ചെയ്‌തെന്ന് പരാതി. ആഷിക്കിന്റെ ഭാര്യക്കും സഹോദരന്റെ മക്കള്‍ക്കും ഉള്‍പ്പെടെ മര്‍ദനമേറ്റെന്നാണ് പരാതി. വടകര പോലീസില്‍ പരാതി നല്‍കി.

സംഭവത്തില്‍ മുഴുവന്‍ പ്രതികളെയും അറസ്റ്റുചെയ്യണമെന്ന് വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. സി.പി.എമ്മാണ് അക്രമത്തിന് പിന്നിലെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

യു.ഡി.എഫ്. പ്രതിനിധിസംഘം സ്ഥലം സന്ദര്‍ശിച്ചു. ആര്‍. രാമകൃഷ്ണന്‍, കണ്ണോത്ത് സൂപ്പിഹാജി, ബവിത് മലോല്‍, ആര്‍.കെ. മുഹമ്മദ്, ഡി. പ്രജീഷ്, വി. ഷബീര്‍, രജീഷ് അനന്തോത്ത്, ശ്രീജിത്ത് എടത്തട്ട, കെ.കെ. ബഷീര്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.


തിരുവള്ളൂര്‍ പഞ്ചായത്ത് മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ സി പി എം നേതാവിന്റെ നേതൃത്വത്തിലാണ് അക്രമം നടന്നതെന്നും റോഡ് വികസനത്തിന് സ്ഥലം ഏറ്റെടുക്കുമ്പോള്‍ രണ്ടു ഭാഗത്തും സ്ഥലം എടുക്കുക സ്വാഭാവികം പക്ഷെ അപ്പുറത്തെ സ്ഥലം സി പി എം പ്രവര്‍ത്തകന്റെത് ആവുമ്പോള്‍ മുഴുവന്‍ ഒരാള്‍ കൊടുക്കണം അല്ലെങ്കില്‍ വെട്ടി മുറിക്കും എന്ന് രീതിയിലാണ് കാര്യങ്ങള്‍ നടന്നതെന്ന് യുഡിഎഫ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു.

Spread the love
വടകര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
tvnews
tvnews
tvnews
tvnews
tvnews
No items found
Vatakaranews Live

RELATED NEWS

NEWS ROUND UP